HOME
DETAILS

അബ്ദുറഹീമും ഉമ്മയും നേരിൽ കണ്ടു, 18 വർഷങ്ങൾക്ക് ശേഷം

  
November 11, 2024 | 1:34 PM

Abdur Rahim and Umm met in person after 18 years

റിയാദ്: ഒടുവിൽ അബ്ദുറഹീമിനെ ഉമ്മ നേരിൽ കണ്ടു, പതിനെട്ടു വർഷത്തിന് ശേഷം. റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിനെ ഉമ്മ ഫാത്തിമ ഇന്നാണ് ജയിലിൽ എത്തി സന്ദർശിച്ചത്. ഉംറ നിർവഹിച്ച ശേഷം തിരിച്ച് റിയാദിൽ എത്തിയ ഫാത്തിമ റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്ക്കാൻ ജയിലിൽ എത്തിയാണ് റഹീമിനെ കണ്ടത്. ഇന്ന് രാവിലെ ജയിലിൽ എത്തി നടത്തിയ കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു. 

കഴിഞ്ഞ ദിവസം റിയാദ് ജയിലിൽ ഇവർ എത്തിയിരുന്നെങ്കിലും അന്ന് റഹീമിനെ കാണാൻ സാധിച്ചിരുന്നില്ല. ഇന്ന് രാവിലെ പത്തിന് റിയാദിലെ ഇന്ത്യൻ എംബസിയിൽ റഹീമിന്റെ ഉമ്മ എത്തിയിരുന്നു. വധശിക്ഷയിൽ ഇളവ് ലഭിച്ച് മോചനം കാത്ത് സഊദിയിലെ ജയിലിൽ കഴിയുന്ന  അബ്ദുൽ റഹീമിനെ കാണാൻ ഉമ്മ ഫാത്തിമയും സഹോദരൻ നസീറും നാല് ദിവസം മുമ്പ് ജയിലിലെത്തിയിരുന്നെങ്കിലും റഹീം ഉമ്മയെ നേരിട്ട് കാണാൻ കൂട്ടാക്കിയിരുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജു ഏകദിന ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്, അതിന് ഒറ്റ കാരണമേയുള്ളൂ; അനിൽ കുംബ്ലെ

Cricket
  •  9 days ago
No Image

നാലുപതിറ്റാണ്ട് കാലത്തെ തെരഞ്ഞെടുപ്പ് ഓര്‍മകള്‍; കാലം മായ്ക്കാത്ത നീലേശ്വരത്തെ ചുവരെഴുത്ത് 

Kerala
  •  9 days ago
No Image

ഹനാന്‍ ഷായുടെ ഗാനമേളക്കിടെ ആളുകള്‍ കുഴഞ്ഞുവീണ സംഭവം; അഞ്ചു പേര്‍ക്കെതിരെ കേസ്

National
  •  9 days ago
No Image

കൈനകരിയില്‍ ഗര്‍ഭിണിയെ കാമുകനും പെണ്‍സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസ്: ഒന്നാം പ്രതിക്ക് തൂക്കുകയര്‍ വിധിച്ച് കോടതി

Kerala
  •  9 days ago
No Image

പരിചയ സമ്പന്നനായ താരമായിട്ടും അവന് ഇന്ത്യൻ ടീമിൽ അവസരമില്ല: കൈഫ് 

Cricket
  •  9 days ago
No Image

ലഹരി ഇടപാടിലെ തര്‍ക്കം; കോട്ടയം നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു; മുന്‍ കൗണ്‍സിലറും മകനും കസ്റ്റഡിയില്‍

Kerala
  •  9 days ago
No Image

ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

National
  •  9 days ago
No Image

വീണ്ടും അമ്പരിപ്പിക്കുന്ന ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി

Cricket
  •  9 days ago
No Image

ഷാര്‍ജ പുസ്തകോത്സവം കഴിഞ്ഞു; ഇനി അല്‍ഐന്‍ ബുക്ക് ഫെസ്റ്റിവലിന്റെ ദിനങ്ങള്‍; ഇന്ന് മുതല്‍ ഒരാഴ്ചത്തെ സാംസ്‌കാരിക ഉത്സവം

uae
  •  9 days ago
No Image

കണ്ണ് നിറഞ്ഞൊഴുകിയെങ്കിലും പ്രസംഗം മുഴുമിപ്പിച്ച് ഹിന്ദ് റജബിന്റെ ഉമ്മ; ഗസ്സ ബാലികയുടെ നീറുന്ന ഓര്‍മയില്‍ വിതുമ്പി ദോഹ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങ് | Video

qatar
  •  9 days ago