'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍
കൊച്ചി:നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം ഒരുക്കാമെന്ന് വാഗ്ദാനം ചെയ്ത് ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍.പ്രമുഖ നടിമാരുടെ ചിത്രം കാണിച്ചായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. എറണാകുളം എളമക്കര സ്വദേശി ശ്യാം മോഹനെയാണ് കൊച്ചി സിറ്റി സൈബര്‍ പൊലിസ് പിടികൂടിയത്. സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് രണ്ട് നടിമാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
പൊലിസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയായ ശ്യാം മോഹൻ ഗള്‍ഫിലുള്ള മലയാളി സാമൂഹിക മാധ്യമ ഗ്രൂപ്പുകളില്‍ സജീവമാണെന്ന് കണ്ടെത്തി. ഈ ഗ്രൂപ്പുകളില്‍ നടിമാരുടെ ഫോട്ടോ പ്രചരിപ്പിച്ച് ഇവരുമായി ഡേറ്റിങ്ങിനും അടുത്തിടപഴകാനും അവസരം നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ ആളുകളെ വലയിലാക്കുന്നത്. ഇതുവഴി പ്രതി ലക്ഷങ്ങള്‍ തട്ടിയെടുത്തതായും പൊലിസ് കണ്ടെത്തി.തുടര്‍ന്നാണ് എളമക്കര സ്വദേശിയെ പൊലിസ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."