HOME
DETAILS

മുറ്റിച്ചൂര്‍ പാലത്തിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു

  
backup
September 23, 2018 | 11:23 AM

%e0%b4%ae%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86


അന്തിക്കാട്: മുറ്റിച്ചൂര്‍ പാലത്തിലെ ഹൈമാസ്റ്റ് ലൈറ്റ് മിഴിയിടച്ചത് നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ദുരിതമായി. പാലത്തിന്റെ ഇരു വശങ്ങളിലുമായി 24 ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
ഇവ കത്താത്തതിനാല്‍ പാലത്തിലൂടെയുള്ള രാത്രിയാത്ര ദുരിതമായി. ദിവസവും നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും ആശ്രയിക്കുന്ന പാലമാണിത്. ലൈറ്റുകള്‍ കത്താത്തതിനാല്‍ രാത്രിയില്‍ സാമൂഹിക വിരുദ്ധരുടെ ശല്യമേറി.
പാലത്തിനു മുകളില്‍ മദ്യപാനവും പ്രദേശത്തെ വീട്ടുകളില്‍ നിന്ന് കോഴി മോഷണവും പതിവായി. രാത്രിയില്‍ പാലം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പനയും നടക്കുന്നുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു. മുന്‍പ് ഓട്ടോമാറ്റിക് സിസ്റ്റത്തിലൂടെയായിരുന്നു പാലത്തിലെ ലൈറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇത് തകരാറിലായതോടെ കെ.എസ്.ഇ.ബി അധികൃതരെത്തി ലൈറ്റുകള്‍ കത്തിക്കുകയാണ് ചെയ്യുന്നത്.
ഇവരെ നിരവധി തവണ വിവരമറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. പാലത്തിലെ മിഴിയടച്ച ഹൈമാസ്റ്റ് ലൈറ്റുകള്‍ കത്തിക്കാന്‍ അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  18 hours ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  18 hours ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  18 hours ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  19 hours ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  19 hours ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  20 hours ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  20 hours ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  20 hours ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  20 hours ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  21 hours ago