HOME
DETAILS

ശക്തമായ കാറ്റും മഴയും; വീയപുരത്തും ചെറുതനയിലും ഏത്തവാഴ കൃഷി നശിച്ചു

  
backup
May 20, 2017 | 10:14 PM

%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b4%e0%b4%af%e0%b5%81%e0%b4%82-%e0%b4%b5%e0%b5%80



ഹരിപ്പാട്: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും ശക്തമായ മഴയിലും വീയപുരം ചെറുതന പഞ്ചായത്തുകളിലെ  വിവിധ പ്രദേശങ്ങളില്‍ നിരവധി കര്‍ഷകരുടെ ഏത്തവാഴ കൃഷി നശിച്ചു.
വീയപുരം രണ്ടാം വാര്‍ഡില്‍ വാഴകൃയിറക്കിയ ചെറുതന പോച്ച മുപ്പത്തിനാലില്‍ ചിറയില്‍ പുത്തന്‍ പുരയില്‍ അബ്ദുല്‍ ലത്തീഫിന്റെ എഴുപത്തിയഞ്ചോളം കുലച്ച ഏത്ത വാഴകളും,  വീയപുരം രണ്ടാം വാര്‍ഡില്‍ പുത്തന്‍പറമ്പില്‍ സോമന്റെ മുപ്പതോളം വാഴകളും ചെറുതന നിതീഷ് ഭവനത്തില്‍ ദയാനന്ദന്‍, മങ്കോട്ടച്ചിറയില്‍ സതീശന്‍ എന്നിവരുടെ ഇരുപത്തിയഞ്ചോളം വാഴകള്‍ വീതവുമാണ് കാറ്റില്‍ ഒടിഞ്ഞു വീണത്.
ഇതിനു പുറമെ നൂറു കണക്കിനു പാളയംതോടന്‍, ഞാലിപ്പൂവന്‍, റോബസ്റ്റാ വാഴകളും നശിച്ചിട്ടുണ്ട്. ഓണ വിപണി ലക്ഷ്യമിട്ട് ഒരു സീസന്റെ പ്രതീക്ഷയില്‍ ഇറക്കിയ കൃഷിയാണ് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി തകര്‍ന്നടിഞ്ഞത്. അധികം വാഴകളും  കുലച്ചു വരുന്ന അവസ്ഥയിലായിരുന്നു.  ഒരു വാഴയ്ക്ക് ശരാശരി 250 രൂപ വരെ ചിലവ് വന്നിട്ടുണ്ടെന്നു കര്‍ഷകര്‍ പറയുന്നു. ചെറുകിട കര്‍ഷകരില്‍ അധികംപേരും വിള ഇന്‍ഷുര്‍ ചെയ്യാത്തവരാണ്. 50 വാഴയ്ക്ക് മുകളിലുണ്ടെങ്കിലേ കൃഷിഭവനില്‍ ഇന്‍ഷുര്‍ ചെയ്യാന്‍ പറ്റൂ എന്നും അതിനാല്‍ അധിക കര്‍ഷകരും ഇതിനു മിനക്കെടാറില്ലെന്നുമാണ് കര്‍ഷകരുടെ വളിപ്പെടുത്തല്‍.
മാത്രമല്ല മറ്റ് വാഴകള്‍ക്കൊന്നും ഇന്‍ഷുര്‍ ചെയ്യറുമില്ല. പാട്ടകൃഷി ചെയ്യുന്ന കര്‍ഷകരും ധാരാളമുണ്ട്.  വാഴ ഒന്നിന് 4 രൂപയാണ് ഇന്‍ഷുറന്‍സ് പ്രീമിയം അടക്കേണ്ടത്. ഒരു വാഴയ്ക്ക് 150 രൂപയുടെ പരിരക്ഷയായിരുന്നു ലഭിച്ചിരുന്നത്.
അത് മുന്നൂറായി ഉയര്‍ത്തി പ്രഖ്യാപനം വന്നെങ്കിലും തുടര്‍ നടപടികളൊന്നും ആയില്ലെന്നും കര്‍ഷകര്‍ പറയുന്നു. കൃഷി നശിച്ച കര്‍ഷകര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണമെന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago