HOME
DETAILS
MAL
മതസ്വാതന്ത്ര്യത്തെക്കുറിച്ച് ഇന്ത്യയെ ആരും പഠിപ്പിക്കേണ്ട: ഉപരാഷ്ട്രപതി
backup
June 29 2019 | 18:06 PM
ഹൈദരാബാദ്: അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ മതസ്വാതന്ത്ര്യം സംബന്ധിച്ച റിപ്പോര്‍ട്ടിനെതിരേ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.
മതസ്വാതന്ത്ര്യത്തെക്കുറിച്ച് ഇന്ത്യയെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ് മതസ്വാതന്ത്ര്യം. ചില രാജ്യങ്ങള്‍ അവിടെ പണ്ടുനടന്ന കാര്യങ്ങള്‍ വിസ്മരിച്ചുകൊണ്ട് ഇന്ത്യയെ ഉപദേശിക്കാന്‍ രംഗത്തെത്തിയിരിക്കുകയാണെന്നും ഉപരാഷ്ട്രപതി ആരോപിച്ചു. ഹൈദരാബാദിലെ എന്‍ജിനീയറിങ് കോളജില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്ത് ഏറ്റവും കൂടുതല്‍ മതേതരത്വമുള്ള രാജ്യമാണ് ഇന്ത്യ. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ നടക്കുന്നതിനെ രാജ്യത്തെ മുഴുവന്‍ ഏതെങ്കിലും തരത്തില്‍ മുദ്രകുത്തുന്നത് ശരിയല്ലെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."