പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: അന്വേഷണം സി.ബി.ഐക്ക്
കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിന്റെ അന്വേഷണം സി.ബി.ഐക്ക്. കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതാണിത്. രണ്ടായിരം കോടി രൂപയില്‍ അധികം വരുന്ന തട്ടിപ്പിന്റെ അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറണമെന്നതായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് നിരവധി നിക്ഷേപകരും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കമ്പനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത1368 കേസുകളും സി.ബി.ഐ ഏറ്റെടുക്കും. കേസ് സി.ബി.ഐയ്ക്ക് വിട്ട് കഴിഞ്ഞ സെപ്റ്റംബര്‍ 24നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതിനായി പ്രത്യേക സംഘത്തെയും സി.ബി.ഐ രൂപീകരിക്കും. വലിയ തോതില്‍ നിക്ഷേപത്തട്ടിപ്പ് നടന്നുവെന്നാണ് വിലയിരുന്നല്‍. ഈ സാഹചര്യത്തില്‍ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘമില്ലാതെ കഴിയില്ല. പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നിക്ഷേപം വിദേശത്തേക്ക് കടത്തിയതായി സംസ്ഥാന പൊലിസ് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസ് സി.ബി.ഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."