ജെ.എന്‍.യു പ്രവേശന പരീക്ഷാ ഫലം
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല പ്രവേശന പരീക്ഷയുടെ (JNUEE) ഫലം പ്രഖ്യാപിച്ചു. ഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ nta.ac.in എന്ന വെബ്‌സൈറ്റില്‍ പരിശോധിക്കാം. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ എം.എ, എം.എസ്.സി, എം.സി.എ തുടങ്ങിയ പി.ജി കോഴ്‌സുകളുടെ പ്രവേശനത്തിനായി ഒക്ടോബര്‍ 5 മുതല്‍ ഒക്ടോബര്‍ 8 വരെ നടത്തിയ പ്രവേശന പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍വകലാശാലയുടെ വെബ്‌സൈറ്റായ jnuee.jnu.ac.in ലും ഫലമറിയാം.JNUEE ആപ്ലിക്കേഷന്‍ നമ്പറും ഡേറ്റ് ഓഫ് ബര്‍ത്തും ഉപയോഗിച്ച് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക. പ്രവേശന പരീക്ഷയില്‍ ലഭിച്ച മാര്‍ക്കും യോഗ്യത നേടിയോ എന്നും അറിയാന്‍ കഴിയും. പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ക്കായി നടത്തിയ പ്രവേശന പരീക്ഷയുടെ അന്തിമ ഉത്തരസൂചിക പി.ഡി.എഫ് ഫോര്‍മാറ്റില്‍ എന്‍.ടി.എ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.
ഫലമറിയാന്‍ nta.ac.in എന്ന വെബ്‌സൈറ്റോ jnuee.jnu.ac.in എന്ന വെബ്‌സൈറ്റോ സന്ദര്‍ശിക്കുക. പ്രവേശന പരീക്ഷയില്‍ സര്‍വകലാശാല നിഷ്‌കര്‍ഷിക്കുന്ന മിനിമം മാര്‍ക്ക് ലഭിക്കുന്നവര്‍ പ്രവേശനത്തിന് യോഗ്യരായിരിക്കും.ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല പ്രവേശന പരീക്ഷ ഓഫ്‌ലൈന്‍ മോഡിലായിരുന്നു നടത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."