ബലികര്‍മത്തിന് വിപുലമായ സംവിധാനങ്ങള്‍
മക്ക: മക്കയില്‍ ബലികര്‍മത്തിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നു ഇതിനു മേല്‍നോട്ടം വഹിക്കുന്ന ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് അറിയിച്ചു.
വിവിധ രാജ്യങ്ങളില്‍നിന്നായി ബലികര്‍മത്തിനു മേല്‍നോട്ടം വഹിക്കാനായി ഇരുപതിനായിരത്തോളം കശാപ്പുകാരെ ഏര്‍പ്പെടുത്തി.
വിവിധ ഘട്ടങ്ങളിലെ സുരക്ഷയും അനുബന്ധ കാര്യങ്ങളും ഉറപ്പു വരുത്തുന്നതിന് ഡോക്ടര്‍മാരടക്കമുള്ള സംഘത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും ബലികര്‍മങ്ങള്‍ നടക്കുക. അറവുശാലകള്‍ ഉടന്‍ പൂര്‍ണസജ്ജമാകുമെന്നു മക്ക മേയര്‍ എന്‍ജിനീയര്‍ മുഹമ്മദ് ബിന്‍ അബ്ദുല്ലാഹ് അല്‍ ഖുവൈസ് പറഞ്ഞു.
മക്കയിലെ ഏറ്റവും നവീകരിച്ച അറവുശാലയായ അകൈശയില്‍ ദിനേന 39,000 കാലികളെ അറുക്കാനുള്ള സൗകര്യം ഉണ്ടാകും.
കൂടാതെ അല്ലീത് റോഡിലെ അറവുശാലയില്‍ 36,000വും ഹദ്അരവ്‌സ് ശാലയില്‍ 30,000വും അല്‍ മുഐഷിമില്‍ 20,000 കാലികളെയും ദിവസവും അറുക്കാന്‍ സാധിക്കും.
ഹജ്ജ് വിമാന സമയങ്ങളില്‍ മാറ്റം
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജിന് പുറപ്പെടുന്ന വിമാന ഷെഡ്യൂളില്‍ സഊദി എയര്‍ലൈന്‍സ് മാറ്റം വരുത്തി.
പുലര്‍ച്ചെയുള്ള മുഴുവന്‍ വിമാനങ്ങളും പുറപ്പെടുന്നതും തിരിച്ചെത്തുന്നതും പകലിലേക്കാണ് മാറ്റിയത്.
7ന് രാവിലെ 7.30ന് പുറപ്പെടുമെന്ന് അറിയിച്ചിരുന്ന ആദ്യ ഹജ്ജ് വിമാനം പുതിയ ഷെഡ്യൂള്‍ പ്രകാരം ഉച്ചയ്ക്ക് 2.25നാണ് പുറപ്പെടുക. ഈ വിമാനത്തില്‍ 300 പേര്‍ യാത്രയാകും. രണ്ടാമത്തെ വിമാനം രാവിലെ 9.30ന് പകരം വൈകിട്ട് മൂന്നിനുമാണ് പുറപ്പെടുക. പുലര്‍ച്ചെ ഗള്‍ഫ് വിമാനങ്ങള്‍ കൂട്ടത്തോടെ എത്തുന്ന സമയത്തായിരുന്നു നേരത്തെ സര്‍വിസുകള്‍ ക്രമീകരിച്ചിരുന്നത്. അതിനാല്‍ റണ്‍വേ ഏപ്രണില്‍ വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമുണ്ടാകില്ല. ഇതോടെയാണ് വിമാന സര്‍വിസുകള്‍ കുറവുള്ള സമയത്തേക്ക് ക്രമീകരിച്ചത്. 7 മുതല്‍ 20 വരെ 36 വിമാന സര്‍വിസുകളാണ് കരിപ്പൂരില്‍നിന്നുള്ളത്. നെടുമ്പാശേരിയില്‍നിന്ന് 14 മുതല്‍ 17 വരെ 8 സര്‍വിസുകളുമുണ്ട്.
ജൂലൈ എട്ടിന് മൂന്ന് വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തത്. ആദ്യവിമാനം രാവിലെ 8.40ന് പുറപ്പെടും. രണ്ടാമത്തെ വിമാനം ഉച്ചയ്ക്ക് 1 മണിക്കും. മൂന്നാമത്തേത് വൈകിട്ട് മൂന്നിനും പുറപ്പെടും.
9ന് ആദ്യവിമാനം രാലിലെ 8.40നും രണ്ടാമത്തെ വിമാനം 2.25നും പുറപ്പെടും.10ന് മൂന്ന് സര്‍വിസുകളുണ്ട്. ആദ്യവിമാനം രാവിലെ 8.50നും രണ്ടാമത്തേത് ഉച്ചയ്ക്ക് 2.05നും മൂന്നാമത്തെ വിമാനം വൈകിട്ട് 3നും പുറപ്പെടും.
11ന് ആദ്യവിമാനം രാവിലെ 9.05നാണ് പുറപ്പെടുക. രണ്ടാമത്തേത് ഉച്ചയ്ക്ക് 1നും മൂന്നാമത്തേത് 2.45നും പുറപ്പെടും.
12ന് ആദ്യവിമാനം രാവിലെ 9.55നാണ് പുറപ്പെടുക. രണ്ടാമത്തേത് 1 മണിക്കും മൂന്നാമത്തേത് മൂന്ന് മണിക്കും പറന്നുയരും.
13ന് ആദ്യവിമാനം രാവിലെ 8.40നും രണ്ടാമത്തേത് 2.25നും മൂന്നാമത്തേത് 2.45നും പുറപ്പെടും.
14നുളള ആദ്യവിമാനം രാവിലെ 8.40നും രണ്ടാമത്തേത് രാവിലെ 10.15നും മൂന്നാമത്തേത് ഉച്ചയ്ക്ക് 3.25നും പുറപ്പെടും.
15നുളള ആദ്യവിമാനം രാവിലെ 8.40നും രണ്ടാമത്തേത് വൈകിട്ട് 3നും പുറപ്പെടും.
16നുള്ള വിമാനം രാവിലെ 8.40നും രണ്ടാമത്തേത് രാവിലെ 10.45നും മൂന്നാമത്തേത് 3.55നും പുറപ്പെടും.
17ന് ആദ്യവിമാനം 8.40നും രണ്ടാമത്തെ വിമാനം വൈകിട്ട് 4നും പുറപ്പെടും.
18ന് ഒരു വിമാന സര്‍വിസ് മാത്രമാണുളളത്. ഈ വിമാനം ഉച്ചയ്ക്ക് 2.05ന് പുറപ്പെടും.
19ന് ആദ്യവിമാനം രാവിലെ 9.05നും രണ്ടാമത്തേത് ഉച്ചയ്ക്ക് 2.45നും പുറപ്പെടും.
അവസാന ദിവസമായ 20ന് നാലു വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ആദ്യവിമാനം രാവിലെ 8.25നും രണ്ടാമത്തെ വിമാനം 8.40നും മൂന്നാമത്തേത് ഉച്ചയ്ക്ക് 12.40നും പുറപ്പെടും. അവസാന വിമാനം ഉച്ചയ്ക്ക് 2.50നാണ് പറന്നുയരുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."