HOME
DETAILS

പാകിസ്താനില്‍ പീഡനക്കേസ് പ്രതികളെ രാസഷണ്ഡീകരണത്തിന് ഇരയാക്കും

  
backup
November 26 2020 | 03:11 AM

%e0%b4%aa%e0%b4%be%e0%b4%95%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8

 


ഇസ്‌ലാമാബാദ്: ബലാത്സംഗക്കേസ് പ്രതികളെ രാസഷണ്ഡീകരണത്തിന് ഇരയാക്കുന്നതിനും ലൈംഗികാതിക്രമക്കേസുകളില്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനുമുള്ള നിയമത്തിന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അംഗീകാരം നല്‍കി. ഫെഡറല്‍ കാബിനറ്റ് യോഗത്തിലാണ് തീരുമാനം.
ബലാത്സംഗ വിരുദ്ധ ഓര്‍ഡിനന്‍സിന്റെ കരട് നിയമം യോഗത്തില്‍ അവതരിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. പൊലിസിങ്, ബലാത്സംഗ കേസുകള്‍ വേഗം തീര്‍പ്പാക്കുക, സാക്ഷി സംരക്ഷണം എന്നിവയില്‍ സ്ത്രീകളുടെ പങ്ക് വര്‍ധിപ്പിക്കുന്നത് കരടില്‍ ഉള്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത് ഗൗരവമേറിയ കാര്യമാണെന്ന് ഊന്നിപ്പറഞ്ഞ പാക് പ്രധാനമന്ത്രി കാലതാമസം അനുവദിക്കില്ലെന്നും വ്യക്തമാക്കി. 'ഞങ്ങളുടെ പൗരന്മാര്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കേണ്ടതുണ്ട്, നടപ്പാക്കലിനൊപ്പം നിയമനിര്‍മാണം വ്യക്തവും സുതാര്യവുമാകുമെന്നും അദ്ദേഹം പറഞ്ഞു. ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ക്ക് ഭയമില്ലാതെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെന്നും ഇമ്രാന്‍ഖാന്‍ ചൂണ്ടിക്കാട്ടി.
പുതിയ നിയമം സംബന്ധിച്ച ഓര്‍ഡിനന്‍സ് ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാകുമെന്ന് വിവരസാങ്കേതികമന്ത്രി ഷിബിലി ഫറാസ് പറഞ്ഞു. ഇതു സംബന്ധിച്ച ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖാരിഫ് സീസണിൽ സന്ദർശകരുടെ പ്രിയപ്പെട്ട ഇടമായി ദോഫാർ; എത്തിയത് പത്ത് ലക്ഷത്തിലധികം സഞ്ചാരികൾ

oman
  •  17 hours ago
No Image

'ഇനി ഫലസ്തീന്‍ രാജ്യമില്ല, ഇവിടം ഞങ്ങളുടേത്; ഇവിടുത്തെ ജനസംഖ്യ ഇരട്ടിയാക്കും' ലോകരാജ്യങ്ങളുടെ എതിര്‍പ്പുകള്‍ക്ക് പുല്ലുവില കല്‍പിച്ച് നെതന്യാഹു

International
  •  17 hours ago
No Image

എന്നെ അൽ നസറിലെത്തിക്കാൻ റൊണാൾഡോ ആഗ്രഹിച്ചിരുന്നു: തുറന്ന് പറഞ്ഞ് ഇതിഹാസ താരം

Football
  •  18 hours ago
No Image

അനധികൃത പാർട്ടീഷനുകൾക്കെതിരെ കർശന നടപടികളുമായി ഖത്തർ; പരിശോധനയിൽ മുനിസിപ്പൽ ചട്ടങ്ങൾ ലംഘിച്ച 10 കെട്ടിടങ്ങൾ കണ്ടെത്തി

qatar
  •  18 hours ago
No Image

പാർട്ടിയിൽ "പിരിവ്" എന്ന പേരിൽ ലഭിക്കുന്നത് ഒരു ലക്ഷം രൂപ വരെ: കപ്പലണ്ടി വിറ്റ് നടന്ന എം.കെ. കണ്ണൻ ഇന്ന് കോടിപതി; സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ശബ്ദ സന്ദേശം പുറത്ത്

Kerala
  •  18 hours ago
No Image

ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു

National
  •  18 hours ago
No Image

റിയാദിൽ റെസിഡൻഷ്യൽ ഭൂമി വാങ്ങുന്നവർക്ക് ഇനി പുതിയ പ്ലാറ്റ്‌ഫോം

Saudi-arabia
  •  18 hours ago
No Image

വിജിൽ തിരോധാന കേസിൽ നിർണായക വഴിത്തിരിവ്; കോഴിക്കോട് സരോവരത്തെ ചതുപ്പിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി

Kerala
  •  18 hours ago
No Image

മെസിയും റൊണാൾഡോയുമല്ല! ഫുട്ബോൾ കാണാൻ പ്രേരിപ്പിച്ചത് മറ്റൊരു താരം: ഗിൽ 

Cricket
  •  18 hours ago
No Image

വഴിക്കടവിൽ നിന്ന് ബാംഗ്ലൂരിലേക്ക് ബസ് സർവീസ്; ഡ്രൈവർ മദ്യപിച്ച് ബോധരഹിതനായതോടെ യാത്രക്കാർ പെരുവഴിയിൽ കഴിഞ്ഞത് അഞ്ച് മണിക്കൂറോളം

Kerala
  •  19 hours ago