HOME
DETAILS

ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു

  
Web Desk
September 12 2025 | 06:09 AM

c p radhakrishnan sworn in as vice president of india

ഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.  രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലി കൊടുത്തു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

മഹാരാഷ്ട്ര ഗവര്‍ണര്‍ ആയിരിക്കുന്ന സമയത്താണ് രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതി പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാധാകൃഷ്ണന്‍ വിജയിച്ചത്. പ്രതിപക്ഷ മുന്നണിയുടെ സ്ഥാനാര്‍ത്ഥി ജസ്റ്റിസ് ഡി സുദര്‍ശന്‍ റെഡ്ഢിയെ മറികടന്നുകൊണ്ടാണ് രാധാകൃഷ്ണന്‍ വിജയിച്ചത്. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലായിരുന്നു വോട്ടെടുപ്പ്. 

ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജഗദീപ് ധന്‍കര്‍ രാജിവച്ചതിന് പിന്നാലെയാണ് പുതിയ ഉപരാഷ്ട്രപതിക്കായുള്ള തെരഞ്ഞെടുപ്പ് നടന്നത്. കാലാവധി പൂര്‍ത്തിയാക്കാന്‍ രണ്ടുവര്‍ഷം ബാക്കിനില്‍ക്കെയാണ് ജഗദീപ് ധന്‍ഘഡ് രാജിവച്ചത്. 

തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിയാണ് സിപി രാധാകൃഷ്ണന്‍. തമിഴ്നാട് ബി.ജെ.പി മുന്‍ അധ്യക്ഷനായിരുന്ന രാധാകൃഷ്ണന്‍ ആര്‍.എസ്.എസിലൂടെയാണ് സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചത്. ജനസംഘത്തിന്റെ നേതാവായിരുന്നു. വിദ്യാര്‍ഥി കാലഘട്ടം മുതലുള്ള അദ്ദേഹത്തിന്റെ ആര്‍.എസ്.എസ് ബന്ധമാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് വരെ തുണയായതും. കോയമ്പത്തൂരില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1998ല്‍ കോയമ്പത്തൂര്‍ മണ്ഡലത്തെ ഡിഎംകെയില്‍ നിന്ന് പിടിച്ചെടുത്താണ് രാധാകൃഷ്ണന്‍ തമിഴ്‌നാട്ടില്‍ ബിജെപിക്ക് മേല്‍വിലാസം ഉണ്ടാക്കിയത്. 

2023ല്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായി നിയോഗിക്കപ്പെട്ട രാധാകൃഷ്ണന്‍ പിന്നീട് മഹാരാഷ്ട്ര ഗവര്‍ണര്‍, , പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  3 hours ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  4 hours ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  4 hours ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  5 hours ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  5 hours ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  5 hours ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  6 hours ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  6 hours ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  6 hours ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  6 hours ago