
റിയാദിൽ റെസിഡൻഷ്യൽ ഭൂമി വാങ്ങുന്നവർക്ക് ഇനി പുതിയ പ്ലാറ്റ്‌ഫോം

റിയാദ്: റിയാദിൽ റെസിഡൻഷ്യൽ ഭൂമി വാങ്ങാനാഗ്രഹിക്കുന്ന പൗരന്മാരിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുന്നതിനായി റിയൽ എസ്റ്റേറ്റ് ബാലൻസ് പ്ലാറ്റ്ഫോം ആരംഭിച്ച് റിയാദ് റോയൽ കമ്മിഷൻ. ഭൂമി താങ്ങാവുന്ന വിലയിൽ ലഭ്യമാക്കി റിയൽ എസ്റ്റേറ്റ് മേഖലയെ സുസ്ഥിരമാക്കാനാണ് ഈ പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നത്. ഈ വർഷം ആദ്യം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച നിർദ്ദേശങ്ങളുടെ ഭാഗമായാണ് ഈ സംരംഭം.
ഇതുവഴി, അടുത്ത അഞ്ച് വർഷക്കാലം പ്രതിവർഷം 10,000 മുതൽ 40,000 വരെ പ്ലോട്ടുകൾ നൽകാനാണ് റോയൽ കമ്മിഷൻ ഫോർ റിയാദ് സിറ്റി (RCRC) ഉദ്ദേശിക്കുന്നതെന്ന് സഊദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതനുസരിച്ച് ഒരു ചതുരശ്ര മീറ്ററിന് 1,500 റിയാലിൽ (400 ഡോളർ) കൂടുതൽ വിലയുണ്ടാകില്ല.
യോഗ്യത
1) അപേക്ഷകർ സഊദി പൗരന്മാരായിരിക്കണം.
2) വിവാഹിതരോ 25 വയസ്സിന് മുകളിലുള്ളവരോ ആയിരിക്കണം.
3) കുറഞ്ഞത് മൂന്ന് വർഷമെങ്കിലും റിയാദിൽ താമസിച്ചവരായിരിക്കണം.
4) മറ്റൊരു സ്വത്തും സ്വന്തമായി ഉണ്ടാകാത്തവരായിരിക്കണം.
5) ഒക്ടോബർ 23 ആണ് അപേക്ഷ അയക്കാനുള്ള അവസാന തീയതി.
ഇത്തരത്തിൽ വിജയികളായ അപേക്ഷകർ 10 വർഷത്തിനകം സ്വന്തം ഭൂമിയിൽ വീട് നിർമ്മിക്കണം. അല്ലെങ്കിൽ കെട്ടിടം കണ്ടുകെട്ടലിന് വിധേയമാകും. നിർമ്മാണത്തിന് ധനസഹായം നൽകുന്ന മോർട്ട്ഗേജുകൾ ഒഴികെ, ഈ കാലയളവിൽ പുനർവിൽപ്പനയും കൈമാറ്റവും നിരോധിച്ചിട്ടുണ്ട്.
പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുന്നത് ഭൂമി അനുവദിക്കപ്പെടുമെന്ന് ഉറപ്പ് നൽകുന്നില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. tawazoun.rcrc.gov.sa എന്ന വെബ്സൈറ്റാണ് അപേക്ഷകൾക്കായുള്ള ഏക മാർഗം. ഒരു മധ്യസ്ഥനും കമ്മീഷനെ പ്രതിനിധീകരിക്കുന്നില്ലെന്നും കമ്മിഷൻ വ്യക്തമാക്കി.
വിശദാംശങ്ങൾക്കും അപ്ഡേറ്റുകൾക്കുമായി RCRC-യുടെ ഔദ്യോഗിക ചാനലുകൾ സന്ദർശിക്കുക. കൂടാതെ, അന്വേഷണങ്ങൾക്ക് കമ്മിഷന്റെ കോൾ സെന്റർ വഴി ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു
National
• 15 hours ago
വിജിൽ തിരോധാന കേസിൽ നിർണായക വഴിത്തിരിവ്; കോഴിക്കോട് സരോവരത്തെ ചതുപ്പിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി
Kerala
• 15 hours ago
മെസിയും റൊണാൾഡോയുമല്ല! ഫുട്ബോൾ കാണാൻ പ്രേരിപ്പിച്ചത് മറ്റൊരു താരം: ഗിൽ
Cricket
• 15 hours ago
വഴിക്കടവിൽ നിന്ന് ബാംഗ്ലൂരിലേക്ക് ബസ് സർവീസ്; ഡ്രൈവർ മദ്യപിച്ച് ബോധരഹിതനായതോടെ യാത്രക്കാർ പെരുവഴിയിൽ കഴിഞ്ഞത് അഞ്ച് മണിക്കൂറോളം
Kerala
• 15 hours ago
ജീവപര്യന്തം തടവ്, ഒരു കോടിരൂപ പിഴ...; രാജസ്ഥാന്‍ മതപരിവര്‍ത്തന നിരോധന നിയമത്തില്‍ കഠിന ശിക്ഷകള്‍; കടുത്ത വകുപ്പുകളും വിവാദവ്യവസ്ഥകളും
National
• 15 hours ago
ഐഫോൺ 17 എവിടെ നിന്ന് വാങ്ങുന്നതാണ് ലാഭം; ഇന്ത്യ, യുഎസ്, യുകെ, യുഎഇ എന്നിവിടങ്ങളിലെ വില വ്യത്യാസം അറിയാം
Tech
• 16 hours ago
പാകിസ്താനെതിരെ സെഞ്ച്വറിയടിക്കാൻ അർഷദീപ് സിങ്; മുന്നിലുള്ളത് ഒറ്റ ഇന്ത്യക്കാരനുമില്ലാത്ത നേട്ടം
Cricket
• 16 hours ago
യു.എന്‍ രക്ഷാസമിതിയില്‍ ഖത്തറിന് പൂര്‍ണ പിന്തുണ; ഇസ്‌റാഈലിന്റെ പേരെടുത്ത് പറയാതെ ആക്രമണത്തെ അപലപിച്ച് അംഗരാജ്യങ്ങള്‍
International
• 16 hours ago
വയനാട്ടിൽ ഫോറസ്റ്റ് ഓഫീസിൽ വെച്ച് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം; മുതിർന്ന ഉദ്യോഗസ്ഥനെതിരെ പരാതി
Kerala
• 16 hours ago
ദുബൈയിൽ ഐഫോൺ 17 പ്രീ ഓർഡർ ഇന്ന് ആരംഭിച്ചു; 3,500 ദിർഹം വരെ ലാഭിക്കാവുന്ന ഓഫറുകൾ പ്രഖ്യാപിച്ച് റീട്ടെയിലർമാർ
uae
• 16 hours ago
കുന്നംകുളത്ത് സ്വകാര്യ ബസ്സിൽ പുക ഉയർന്നു; ഭയന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരുക്ക്
Kerala
• 16 hours ago
അഫ്ഗാനിസ്ഥാനിലെ ഭൂകമ്പബാധിതരെ സഹായിക്കാൻ 2500 ടൺ മാനുഷിക സഹായവുമായി യുഎഇ
uae
• 17 hours ago
ബിഹാറിന് പിന്നാലെ കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണം വരുന്നു: ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സൂചന
Kerala
• 17 hours ago
കൊച്ചിയില്‍ പൊലിസിനെ കുഴക്കിയ മോഷണം; പിന്നില്‍ കൊള്ള സംഘമല്ല, 21 വയസുള്ള യുവാവ്, പൊലിസ് പിടിയില്‍
Kerala
• 18 hours ago
സി.പി രാധാകൃഷ്ണന്‍ ഇന്ന് ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യും
Kerala
• 19 hours ago
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്പെന്ഷന്: സ്പീക്കറെ അറിയിക്കുമെന്നും സഭയില്‍ ഇനി പ്രത്യേക ബ്ലോക്കെന്നും വരണോയെന്നത് രാഹുല്‍ തീരുമാനിക്കുമെന്നും
Kerala
• 19 hours ago
ആഗോള അയ്യപ്പസംഗമത്തിന് എതിരേ വിമർശനം; പൊലിസിനെതിരേ വിമർശനവും പരിഹാസവും
Kerala
• 19 hours ago
ജിപ്മറിൽ നഴ്സിങ്, അലൈഡ് ഹെൽത്ത് സയൻസ് പ്രോഗ്രാമുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
Universities
• 19 hours ago
ഇസ്റാഈൽ വംശഹത്യ: ഇന്ന് പള്ളികളിൽ പ്രാർഥന നടത്തണമെന്ന് സമസ്ത
Kerala
• 18 hours ago
രജിസ്ട്രാറുടെ 'കടുത്ത' നടപടി; നഷ്ടത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ക്ഷാമബത്തയില്ല
Kerala
• 18 hours ago
സൈക്കിളില്‍ നിന്നു വീണ കുട്ടിയുടെ കൈയിലെ ചതവ് ചികിത്സിക്കാതെ പ്ലാസ്റ്ററിട്ടു, മുറിവ് പഴുത്ത് വ്രണവുമായി; പത്തനംതിട്ട ജനറല്‍ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപണം
Kerala
• 18 hours ago