HOME
DETAILS

ഹജ്ജ് 2026; ഏറ്റവും കുറവ് വിമാന സർവിസുകൾ കരിപ്പൂർ അടക്കം നാല് വിമാനത്താവളങ്ങളിൽ

  
Web Desk
September 12 2025 | 03:09 AM

Hajj 2026 Fewest flight services at four airports including Karipur

മലപ്പുറം: 2026ലെ ഹജ്ജ് തീർഥാടനത്തിന് രാജ്യത്ത് ഏറ്റവും കുറവ് വിമാനസർവിസുകളുള്ളത് കരിപ്പൂർ അടക്കം നാലു വിമാനത്താവളങ്ങളിൽ. 920 സീറ്റുകളാണ്  കരിപ്പൂരിൽ ലഭ്യമാവുക. വിജയവാഡ (388), ഇൻഡോർ(346), ഗയ(146) എന്നീ വിമാനത്താവളങ്ങളിൽ നിന്നാണ് കരിപ്പൂരിനേക്കാളും കുറവ് തീർഥാടകർ യാത്രതിരിക്കുന്നത്.

കൊച്ചിയിൽ നിന്ന് ഷോർട്ട് ഹജ്ജ് സർവിസിൽ 979 തീർഥാടകരടക്കം 7936 പേരാണ് പരിശുദ്ധ ഹജ്ജിനായി പുറപ്പെടുന്നത്. കണ്ണൂരിൽ നിന്ന് 4299 തീർഥാടകരും യാത്ര തിരിക്കും. ഹജ്ജ് നിരക്ക് തുടർച്ചയായി രണ്ട് വർഷങ്ങളിലും എയർഇന്ത്യ എക്്സ്്പ്രസ് ഉയർത്തിയതാണ് കരിപ്പൂരിൽ തീർഥാടകർ കുറയാൻ കാരണം. 2025ലെ ഹജ്ജിന് എയർ ഇന്ത്യ എക്സ്പ്രസ് മറ്റു വിമാനത്താവളങ്ങളേക്കാൾ 40,000 രൂപയാണ് ടിക്കറ്റ് നിരക്കിൽ കരിപ്പൂരിൽ അധികം ഈടാക്കിയത്.  

2024ൽ 36,000 രൂപയാണ്  വിമാന കമ്പനി കൂടുതൽ ഈടാക്കിയിരുന്നത്. കരിപ്പൂരിൽ വലിയ വിമാനങ്ങൾക്കുള്ള വിലക്ക് കാരണം എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് ടെൻഡർ ഏറ്റെടുത്തിരുന്നത്. കൊവിഡിന് മുമ്പുവരെ പതിനായിരത്തോളം തീർഥാടകർ ആണ് വർഷം തോറും കരിപ്പൂരിൽനിന്ന് ഹജ്ജിന് പോയിരുന്നത്. ഇന്ത്യയിൽ 2026 ഹജ്ജിന് ഏറ്റവും കൂടുതൽ തീർഥാടകർ  പുറപ്പെടുന്നത് മുംബൈയിൽ നിന്നാണ്. 26,366 തീർഥാടകരാണ് ഇവിടെ നിന്ന് പുറപ്പെടുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  6 hours ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  6 hours ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  6 hours ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  6 hours ago
No Image

വന്ദേ ഭാരത് ട്രെയിനിൽ ജീവൻ രക്ഷാ ദൗത്യം; ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ കൊച്ചിയിലെത്തിച്ചു

Kerala
  •  7 hours ago
No Image

ദുബൈയിലെ വൈറൽ താരം; യൂണിട്രീ ജി1 ഹ്യൂമനോയിഡിനെ ഇനിമുതൽ ഇവിടെ കാണാം

uae
  •  7 hours ago
No Image

ട്രംപിന്റെ വിശ്വസ്തൻ ചാർളി കിർക്കിനെ വെടിവെച്ച് കൊന്ന 22 കാരൻ പിടിയിൽ; വധശിക്ഷ നൽകണമെന്ന് ട്രംപ്

International
  •  7 hours ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പത്ത് വയസുള്ള കുട്ടി ചികിത്സയിൽ

Kerala
  •  8 hours ago
No Image

ദോഹയിലെ ഇസ്റാഈൽ ആക്രമണത്തിനെതിരെ നടപടി എടുക്കുന്നതിൽ യുഎൻ കൗൺസിൽ പരാജയപ്പെട്ടു; വിമർശനവുമായി യുഎഇ 

uae
  •  8 hours ago
No Image

പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ചക്രം ഊരിപ്പോയി; മുംബൈയിൽ അടിയന്തിര ലാൻഡിംഗ്, ഒഴിവായത് വൻ അപകടം 

National
  •  8 hours ago

No Image

ട്രാഫിക് പിഴ വല്ലതും ഉണ്ടെങ്കിൽ ഇപ്പോൾ അടച്ചോളൂ; 35 ശതമാനം വരെ കിഴിവ് ലഭിക്കും; എങ്ങനെയെന്ന് അറിയാം

uae
  •  11 hours ago
No Image

'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്‍കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്‌റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി 

International
  •  11 hours ago
No Image

ഒട്ടകങ്ങൾ വഴി മദ്യക്കടത്ത്: 42 പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളും കസ്റ്റഡിയിൽ ; അഞ്ചം​ഗ സംഘം പിടിയിൽ

National
  •  11 hours ago
No Image

'ഒരു നൂറ് രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലില്ല, ഇ.ഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല' ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് എം.കെ കണ്ണന്‍

Kerala
  •  11 hours ago