HOME
DETAILS

കൊച്ചിയില്‍ പൊലിസിനെ കുഴക്കിയ മോഷണം; പിന്നില്‍ കൊള്ള സംഘമല്ല, 21 വയസുള്ള യുവാവ്, പൊലിസ് പിടിയില്‍

  
September 12 2025 | 04:09 AM

copper strip thefts in kochi assam native arrested

 

കൊച്ചി: കൊച്ചിയിലെ കോപ്പര്‍ സ്ട്രിപ് മോഷണ പരമ്പരയ്ക്ക് പിന്നിലെ കള്ളനെ പിടികൂടി പൊലീസ് . അസം നാഗാവോണ്‍ സ്വദേശി നബി ഹുസൈന്‍ (21) ആണ് പാലാരിവട്ടം പൊലിസിന്റെ പിടിയിലായിരിക്കുന്നത്. കൊച്ചിയിലെ വിവിധ ഫ്‌ലാറ്റുകളിലും ബഹുനില കെട്ടിടങ്ങളിലും എര്‍ത്തിങിനായി സ്ഥാപിച്ച കോപ്പര്‍ സ്ട്രിപ്പ് മോഷ്ടിച്ച ഇയാള്‍ ചളിക്കവട്ടത്തെ ടെക്‌സ്‌റ്റൈല്‍ കടയില്‍ നിന്ന് കോപ്പര്‍ സ്ട്രിപ് മോഷ്ടിച്ച കേസിലാണ് പിടിയിലാകുന്നത്.


പൊലിസിനെ കുഴക്കിയ മോഷണത്തിനു പിന്നില്‍ കൊള്ള സംഘമല്ല, മോഷണം പ്രമുഖ വസ്ത്ര വ്യാപാര ശാലയില്‍

എറണാകുളം വൈറ്റില ചളിക്കവട്ടത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വസ്ത്രവ്യാപാര ശാലയിലാണ് മോഷണം നടന്നതെന്നാണ് പൊലിസ് പറയുന്നത്. ഒരു ലക്ഷത്തിലധികം വില വരുന്ന 100 കിലോയോളം കോപ്പര്‍ സ്ട്രിപ്പുകളാണ് മോഷണം പോയിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് മോഷണം നടന്നതെന്നാണ് സ്ഥാപനത്തിലെ മാനേജര്‍ പൊലിസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയ പൊലിസ് നബി ഹുസൈന്‍ ഒറ്റയ്ക്കാണ് മോഷണം നടത്തിയതെന്നും കണ്ടെത്തി.കൊച്ചി നഗരത്തിലെ വിവിധ ഫ്‌ലാറ്റുകളിലും ബഹുനില കെട്ടിടങ്ങളിലും എര്‍ത്തിങിനായി സ്ഥാപിച്ചിരിക്കുന്ന കോപ്പര്‍ സ്ട്രിപ്പുകള്‍ പ്രതി നേരത്തെ മോഷ്ടിച്ചതായും പൊലിസ് പറയുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി 300 ഓളം സിസിടിവി കാമറ ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചിരുന്നു.

 

ആദ്യം പെരുമ്പാവൂരില്‍ താമസിച്ചു വന്നിരുന്ന പ്രതി പിന്നീട് ആലുവ കമ്പനിപ്പടിയിലേക്ക് താമസം മാറ്റുകയും ചെയ്തിരുന്നു. നഗരത്തില്‍ നിന്ന് ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നതാണ് ഇവന്റെ ജോലി. ഇതിലൂടെ വഴി മനസിലാക്കിയ പ്രതി മോഷണം നടത്താനുള്ള സ്ഥലങ്ങള്‍ നോക്കി വച്ചാണ് രാത്രിയെത്തുന്നത്.

കെട്ടിടങ്ങളില്‍ ഇലക്ട്രിക് പവര്‍ യൂണിറ്റുകളില്‍ എര്‍ത്തിങിനായി ഉപയോഗിക്കുന്ന കോപ്പര്‍ സ്ട്രിപ്പുകള്‍ ബാഗില്‍ കരുതിയിരിക്കുന്ന ടൂള്‍സ് ഉപയോഗിച്ച അഴിച്ചെടുത്ത് ബാഗിലാക്കി കടത്തി കൊണ്ടുപോകുന്നതാണ് ഇവന്റെ രീതി. വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ നിന്നു പല തവണയായാണ് പ്രതി മോഷണ മുതല്‍ കടത്തിയത്.

ഇതിന്റെ കുറച്ചു ഭാഗം പൊലിസ് കണ്ടെത്തിയിട്ടുണ്ട്. എറണാകുളം എസിപി പി രാജ്കുമാറിന്റെ നിര്‍ദേശ പ്രകാരം പാലാരിവട്ടം പൊലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രൂപേഷ് കെആറിന്റെ നേതൃത്വത്തില്‍ മോഷണ കേസിലേക്ക് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ മിഥുന്‍ മോഹന്‍, സാബു എസ്. എഎസ്‌ഐ മാരായ ഇഗ്‌നേഷ്യസ് പിഎ ഷാനിവാസ് ടി എം, SCPO മാരായ അരുണ്‍.ജി, ജോസി കെ.പി, അഖില്‍ പത്മന്‍, പ്രശാന്ത് പി, മനൂബ് പി എം അനീഷ് എന്‍ എ. CPO മാരായ സൂരജ് ,സിവിന്‍ വില്യംസ്, സോമനാഥ്, ശ്രീക്കുട്ടന്‍, അഭിലാഷ്.വി, എന്‍.പ്രവീണ്‍ കുമാര്‍ എന്നിവരുമുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 

Kochi police have arrested a 21-year-old man, Nabi Hussain from Nagaon, Assam, in connection with a series of copper strip thefts in the city. He was caught by Palarivattom police for stealing copper strips from a prominent textile store in Chalikavattom, Vyttila.

Despite initial suspicions of a gang operation, police confirmed that Nabi Hussain acted alone. The stolen copper strips, used in earthing systems of flats and high-rise buildings, were valued at over ₹1 lakh, weighing around 100 kg. The theft occurred in August, as per a complaint by the store's manager.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  5 hours ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  5 hours ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  5 hours ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  6 hours ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  6 hours ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  6 hours ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  6 hours ago
No Image

വന്ദേ ഭാരത് ട്രെയിനിൽ ജീവൻ രക്ഷാ ദൗത്യം; ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ കൊച്ചിയിലെത്തിച്ചു

Kerala
  •  7 hours ago
No Image

ദുബൈയിലെ വൈറൽ താരം; യൂണിട്രീ ജി1 ഹ്യൂമനോയിഡിനെ ഇനിമുതൽ ഇവിടെ കാണാം

uae
  •  7 hours ago
No Image

ട്രംപിന്റെ വിശ്വസ്തൻ ചാർളി കിർക്കിനെ വെടിവെച്ച് കൊന്ന 22 കാരൻ പിടിയിൽ; വധശിക്ഷ നൽകണമെന്ന് ട്രംപ്

International
  •  7 hours ago

No Image

'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്‍കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്‌റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി 

International
  •  11 hours ago
No Image

ഒട്ടകങ്ങൾ വഴി മദ്യക്കടത്ത്: 42 പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളും കസ്റ്റഡിയിൽ ; അഞ്ചം​ഗ സംഘം പിടിയിൽ

National
  •  11 hours ago
No Image

'ഒരു നൂറ് രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലില്ല, ഇ.ഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല' ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് എം.കെ കണ്ണന്‍

Kerala
  •  11 hours ago
No Image

ഈ വാരാന്ത്യത്തിൽ സഊദിയിൽ കനത്ത മഴയും, ഇടിമിന്നലും; വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, ശക്തമായ കാറ്റ് എന്നിവക്കും സാ​ധ്യത

latest
  •  11 hours ago