HOME
DETAILS
MAL
മുഖ്യമന്ത്രിയെ കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു
backup
July 04 2019 | 21:07 PM
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. നിയമസഭയില്‍ നിന്നിറങ്ങിയപ്പോള്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ചാടിവീഴുകയായിരുന്നു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കെ.എസ്.യു നടത്തിയ മാര്‍ച്ചിനുനേരെയുണ്ടായ പൊലിസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി കാണിച്ചത്.
നിയമസഭയ്ക്ക് സമീപം ഹനുമാന് ക്ഷേത്രത്തിന് മുന്നിലാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായത്. നിയമസഭയില്‍നിന്നും ഔദ്യോഗിക വസതിയിലേക്ക് പോവുകയായിരുന്നു മുഖ്യമന്ത്രി. സംഭവവുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലിസ് അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."