സ്‌കൂളുകളിലെ ഇന്നവേഷന്‍ ക്ലബ്ബുകളെ ശാക്തീകരിക്കും: ജില്ലാ കലക്ടര്‍
ആലപ്പുഴ: പഠനത്തോടൊപ്പം പാഠ്യേതരപ്രവര്‍ത്തനങ്ങളിലൂടെ വേറിട്ട് ചിന്തിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കഴിയണമെന്ന് ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ പറഞ്ഞു.
ഇതിനായി സ്റ്റേറ്റ് ഇന്നവേഷന്‍ കൗണ്‍സിലിന്റെ ഇന്നവേഷന്‍ ക്ലബ്ബുകളുടെ പ്രവര്‍ത്തനം സ്‌കൂളുകളില്‍ സജീവമാക്കും. 24-ാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ മുന്നോടിയായി ആലപ്പുഴ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാതല അധ്യാപക പരിശീലന ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കളക്ടര്‍. സ്‌കൂള്‍ പ്രഥാനാധ്യാപിക വോള്‍ഗാമേരി ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ പ്രഫ. ഇ. കുഞ്ഞുകൃഷ്ണന്‍ ക്ലസെടുത്തു. ബാലശാസ്ത്ര കോണ്‍ഗ്രസ് ഓര്‍ഗനൈസിങ് കമ്മിറ്റി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എച്ച്. ശ്രീകുമാര്‍, ഇ.എം.സി. കോ-ഓര്‍ഡിനേറ്റര്‍ ടോംസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റി സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നവംബറിലാണ് ജില്ലാ-സംസ്ഥാന തലങ്ങളില്‍ ബാലശാസ്ത്ര കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. സംസ്ഥാനതലത്തില്‍ തെരെഞ്ഞടുക്കുന്ന പ്രോജക്ടുകളെ ദേശീയതലത്തില്‍ പങ്കെടുപ്പിക്കും. 'ശാസ്ത്ര സാങ്കേതിക വിദ്യകളിലെ നൂതനാശയങ്ങള്‍ സുസ്ഥിര വികസനത്തിന്' എന്നതാണ് മുഖ്യവിഷയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."