500 രൂപ നോട്ടില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാമെന്ന് വിദ്യാര്‍ഥിയുടെ കണ്ടുപിടിത്തം
ഭുവനേശ്വര്‍: റദ്ദാക്കിയ 500 രൂപ നോട്ടില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാമെന്ന പുതിയ കണ്ടുപിടിത്തവുമായി 17 കാരന്.
ഒഡിഷയിലെ നൗപാഡ ജില്ലയിലെ ശാസ്ത്ര വിദ്യാര്‍ഥിയായ ലച്ച്മണ്‍ ദണ്ഡിയാണ് പുതിയ കണ്ടുപിടിത്തം നടത്തിയത്. ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഈ കണ്ടുപിടിത്തത്തെക്കുറിച്ച് ശാസ്ത്ര സാങ്കേതിക വകുപ്പിനോട് പ്രധാനമന്ത്രിയുടെ ഓഫിസ് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭുവനേശ്വറിലെ ഖരിയര്‍ കോളജിലെ ശാസ്ത്ര വിദ്യാര്‍ഥിയായ ലച്ചമണ് നോട്ടില്‍ നിന്ന് അഞ്ച് വോള്‍ട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന് കഴിയുമെന്നാണ് അവകാശപ്പെട്ടത്. അസാധുവാക്കിയ 500 രൂപ നോട്ടുകളാണ് പരീക്ഷണത്തിന് എടുത്തിരുന്നത്. കറന്‍സി നോട്ടുകളിലെ സിലിക്കണ്‍ പാളിയില്‍ നിന്നാണ് വൈദ്യുതി ഉല്പാദിപ്പിക്കാന് കഴിയുക. നോട്ട് കീറിപറിച്ചാണ് സിലിക്കണ്‍ പാളിയെടുത്തത്. ഇത് നേരിട്ട് സൂര്യപ്രകാശത്തില്‍ വച്ച് ഇലക്ട്രിക് വയര്‍ ട്രാന്‍സ്ഫോര്‍മറിലേക്ക് ഘടിപ്പിച്ചാണ് വൈദ്യുതി ഉല്പാദിപ്പിച്ചതെന്ന് വിദ്യാര്‍ഥി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."