HOME
DETAILS
MAL
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയര്‍ന്നു; 11.34 %
backup
November 29 2020 | 12:11 PM
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയര്‍ന്നു. ഇന്നലെ പത്തു ശതമാനത്തിന് ചുവടെ മാത്രമുണ്ടായിരുന്നത് ഇന്ന് 11.34 ശതമാനമായി ഉയര്‍ന്നു. ദേശീയ ശരാശരിയേക്കാള്‍ വളരെ ഉയര്‍ന്ന നിരക്കാണിത്.
ദേശീയ തലത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3-5 ശതമാനം വരെയാണ്. എന്നാല്‍ കേരളത്തില്‍ ഇതുവരെ 9 ശതമാനത്തില്‍ താഴ്ന്നിട്ടില്ല. മിക്ക ദിവസങ്ങളില്‍ 10 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,775 സാമ്പിളുകളാണ് പരിശോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."