HOME
DETAILS

അര്‍ജന്റീനയും ചിലിയും

  
backup
July 05, 2019 | 6:33 PM

%e0%b4%85%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%80%e0%b4%a8%e0%b4%af%e0%b5%81%e0%b4%82-%e0%b4%9a%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%af%e0%b5%81%e0%b4%82

 

ബ്രസീലിയ: കോപ അമേരിക്കയിലെ മൂന്നാമന്‍ ആരാണെന്ന് ഇന്നറിയാം. സെമി ഫൈനലില്‍ ബ്രസീലിനോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ട അര്‍ജന്റീനയും പെറുവിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെട്ട ചിലിയുമാണ് മൂന്നാം സ്ഥാനത്തിനായി പോരാടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ഫൈനല്‍ കളിച്ച ടീമുകളാണ് അര്‍ജന്റീനയും ചിലിയും. തുടര്‍ച്ചയായ രണ്ട് വര്‍ഷത്തെ ചാംപ്യന്‍മാരായ ചിലിക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു പെറുവിനെതിരേ കാലിടറിയത്. ബ്രസീലിനെതിരേയുള്ള മത്സരത്തില്‍ അര്‍ജന്റീനയുടെ തോല്‍വിക്ക് കാരണം വാര്‍ ആണെന്ന പരാതിയുമായി മെസ്സി അടക്കമുള്ള താരങ്ങളും പരിശീലകന്‍ സ്‌കൊലാനിയും രംഗത്തെത്തിയിരുന്നു. പതിമൂന്ന് താരങ്ങള്‍ രണ്ട് ഗോളുമായി ഗോള്‍ഡന്‍ ബൂട്ട് പട്ടികയിലുണ്ട്. എന്നാല്‍ ഇതില്‍ ഇന്നത്തെ ചിലി അര്‍ജന്റീന മത്സരത്തിലെ അലക്‌സി സാഞ്ചസ്, എഡ്‌വാര്‍ഡോ വര്‍ഗാസ്, അര്‍ജന്റീനയുടെ ലൗതാറോ മാര്‍ട്ടിനെസ് എന്നിവരാണുള്ളത്. ഇന്നത്തെ മത്സരത്തില്‍ ഇവര്‍ കൂടുതല്‍ ഗോളുകള്‍ കണ്ടെത്തുകയാണെങ്കില്‍ ഒരു പക്ഷെ ഗോള്‍ഡന്‍ ബൂട്ട് പരസ്‌കാരം സ്വന്തമാക്കാം. ബ്രസീലിനെതിരേ അര്‍ജന്റീന പിന്തുടര്‍ന്ന ലൈനപ്പ് തന്നെയായിരിക്കും ഇന്നും പിന്തുടരുക. കാരണം 4-1-2-1-2 ലൈനപ്പില്‍ കളിച്ച എല്ലാ മത്സരത്തിലും അര്‍ജന്റീന മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അതേസമയം, പ്രതിരോധത്തിനും തുല്യ പ്രാധാന്യം നല്‍കിയുള്ള 4-3-3 ശൈലിയായിരിക്കും ചിലി പിന്തുടരുക. മൂന്നാം സ്ഥാനമെങ്കിലും നേടി നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ് ഇരു ടീമുകളും ഇന്ന് കളത്തിലിറങ്ങുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: ഗുരുതര സുരക്ഷാവീഴ്ചകള്‍ തുറന്നുകാട്ടി അന്വേഷണ കമ്മീഷന്‍

Kerala
  •  3 days ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ റാമിന് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി

Kerala
  •  3 days ago
No Image

'ഞാന്‍ ഗാന്ധിജിയല്ല, മറ്റുള്ളവരേയും കൊല്ലും.. എന്നെ തൂക്കിക്കൊന്നോളൂ..'; കോടതിയില്‍ വെല്ലുവിളിയുമായി ചെന്താമര

Kerala
  •  3 days ago
No Image

അയോധ്യയില്‍ പുതിയ വിവാദം; ക്ഷേത്രനിര്‍മാണം, ഭൂമിയിടപാട്, വികസന പദ്ധതികള്‍ക്കെതിരേ അഴിമതി ആരോപണം

latest
  •  3 days ago
No Image

ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിവരമറിഞ്ഞ് ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Kerala
  •  3 days ago
No Image

പ്രധാനമന്ത്രിക്കെതിരേ വധഭീഷണി പോസ്റ്റ്; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

ജയിലിൽവെച്ച് സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന്‍; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും

Kerala
  •  3 days ago
No Image

നാടിനെ നടുക്കിയ ക്രൂരത; നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി

Kerala
  •  3 days ago
No Image

കൊല്ലത്ത് ഐസ്‌ക്രീമിനെച്ചൊല്ലി വിവാഹവേദിയില്‍ കൂട്ടത്തല്ല്; കണ്‍മുന്നിലെ കൂട്ടയടി കണ്ട് വധു കുഴഞ്ഞുവീണു

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം 24ാം ദിവസത്തില്‍; ജൂലൈ 20ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച്

National
  •  4 days ago