HOME
DETAILS

സമരം തുടരും

  
backup
December 02, 2020 | 2:08 AM

%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%81%e0%b4%82
 
 
 
ന്യൂഡല്‍ഹി: കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ച പരാജയം. ഇതേത്തുടര്‍ന്ന് ഡല്‍ഹി- ഹരിയാന, ഡല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തികളില്‍ നടത്തിവരുന്ന സമരം തുടരാന്‍ കര്‍ഷക സംഘടനാ നേതാക്കള്‍ തീരുമാനിച്ചു. 
കര്‍ഷകരുടെ പ്രശ്‌നം പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കാന്‍ അഞ്ചംഗ സമിതിയെ വയ്ക്കാമെന്ന കേന്ദ്രനിര്‍ദ്ദേശം കര്‍ഷകര്‍ തള്ളി. വിദഗ്ധര്‍ക്കൊപ്പം കര്‍ഷക പ്രതിനിധികളെയും ഉള്‍പ്പെടുത്തിയുള്ള സമിതിയെ വയ്ക്കാമെന്നു നിര്‍ദ്ദേശിച്ചെങ്കിലും കര്‍ഷകര്‍ വഴങ്ങാന്‍ തയാറായില്ല. കേന്ദ്രം പാസാക്കിയ മൂന്നു നിയമങ്ങളും പിന്‍വലിക്കണമെന്ന ഉറച്ച നിലപാടിലായിരുന്നു സമരക്കാര്‍. ഡല്‍ഹി വിജ്ഞാന്‍ഭവനില്‍ കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, പീയുഷ് ഗോയല്‍ എന്നിവരാണ് കര്‍ഷക സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തിയത്. ആഭ്യന്തര മന്ത്രി അമിത് ഷായാണ് കര്‍ഷകരെ ചര്‍ച്ചയ്ക്കു വിളിച്ചതെങ്കിലും അമിത് ഷാ ചര്‍ച്ചക്കെത്തിയില്ല. സൗഹൃദപരമായ ചര്‍ച്ചയാണ് നടന്നതെന്നും മൂന്നിന് വീണ്ടും ചര്‍ച്ച നടത്തുമെന്നും കേന്ദ്ര മന്ത്രിമാര്‍ അറിയിച്ചു. ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പ് ബി.ജെ.പി പ്രസിഡന്റ് ജെ.പി നദ്ദയുടെ വസതിയില്‍ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, നരേന്ദ്ര സിങ് തോമര്‍ എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കേണ്ടതില്ലെന്നായിരുന്നു ഈ യോഗത്തിലെ തീരുമാനം. ഇന്നലെ ചര്‍ച്ചയില്‍ നിയമങ്ങള്‍ കര്‍ഷകരുടെ ഗുണത്തിനു വേണ്ടിയാണെന്ന് ബോധ്യപ്പെടുത്താനാണ് കേന്ദ്രമന്ത്രിമാര്‍ ശ്രമിച്ചത്. കര്‍ഷകര്‍ക്കു വരുമാനം വര്‍ധിപ്പിക്കാനുള്ള വ്യവസ്ഥകളാണു നിയമങ്ങളിലുള്ളതെന്നും തെറ്റിദ്ധാരണകളുടെ പുറത്താണ് കര്‍ഷകര്‍ കേന്ദ്രത്തിനെതിരെ നീങ്ങുന്നതെന്നുമായിരുന്നു മന്ത്രിമാരുടെ നിലപാട്. എന്നാല്‍ ഗ്രാമങ്ങളില്‍ യഥാര്‍ഥത്തില്‍ എന്തു നടക്കുന്നുവെന്നറിയാതെയാണ് മന്ത്രിമാര്‍ സംസാരിക്കുന്നതെന്ന് കര്‍ഷകര്‍ തിരിച്ചടിച്ചു. 
 
ഡല്‍ഹിയിലേക്കുള്ള കവാടങ്ങള്‍ അടയ്ക്കാന്‍ സമരക്കാര്‍
 
 
ന്യൂഡല്‍ഹി:  അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള കവാടങ്ങളായ സോണിപ്പത്ത്, രോഹ്തക്, ജയ്പൂര്‍, ഗാസിയാബാദ്- ഹാപ്പൂര്‍, മഥുര എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാന്‍ കര്‍ഷകര്‍. 
ജന്തര്‍ മന്ദറിലോ രാംലീലയിലോ പ്രവേശിക്കാന്‍ അനുമതി ലഭിക്കാതെ പ്രക്ഷോഭകര്‍ ഡല്‍ഹിയിലെത്തില്ല. 
പകരം ഡല്‍ഹിയെ വളഞ്ഞ് നിന്ന് സമരം ചെയ്യാനാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്. 
നിലവില്‍ മൂന്നു ലക്ഷത്തോളം പേരാണ് സമരത്തിലുള്ളത്. ഇത് ഒരോ ദിസവും കൂടി വരുന്നുണ്ട്.
 ഇത്രയും സമരക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി ജന്തര്‍ മന്ദറിനില്ല. രാംലീല മൈതാനവും ഇത്രയും സമരക്കാരെ ഉള്‍ക്കൊള്ളില്ല. അതിനാല്‍ കര്‍ഷകര്‍ എത്തിയാല്‍ ഡല്‍ഹി പൂര്‍ണമായും സ്തംഭിക്കുന്ന സ്ഥിതിയുണ്ടാകും. 
ഇന്നലെ കര്‍ഷകര്‍ നോയിഡ-ഡല്‍ഹി റോഡ് ഉപരോധിച്ചതിനെത്തുടര്‍ന്ന് വാഹന ഗതാഗതം തടസപ്പെട്ടു. 
ഡല്‍ഹിയെ ഉത്തര്‍പ്രദേശുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് തടസപ്പെടുത്തിയത്. 
സമരം റെയില്‍ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്.
 
ഹരിയാന സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് സ്വതന്ത്ര എം.എല്‍.എ
 
ദാദ്രി: രാജ്യതലസ്ഥാനത്ത് പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി സ്വതന്ത്ര എം.എല്‍.എ സോംബീര്‍ സങ്‌വാന്‍. 
കര്‍ഷകര്‍ക്കുള്ള പിന്തുണ അറിയിച്ച് ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ തിക്രിയില്‍ പ്രക്ഷോഭകര്‍ക്കൊപ്പം ചേരുമെന്നും അദ്ദേഹം പറഞ്ഞു. 
ഹരിയാനയിലെ നിരവധി ഖാപ് പഞ്ചായത്തുകള്‍ കര്‍ഷകര്‍ക്കൊപ്പമാണ്. ഈ വികാരം കാണാതിരിക്കാന്‍ കഴിയില്ല. അതുപോലെ കര്‍ഷകരെ ആക്ഷേപിക്കുന്ന സര്‍ക്കാരിനെ പിന്തുണയ്ക്കാനും കഴിയില്ല- അദ്ദേഹം പറഞ്ഞു.90 അംഗ ഹരിയാന നിയമസഭയിലേക്ക് കഴിഞ്ഞവര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 40 സീറ്റുകള്‍ മാത്രമായിരുന്നു ലഭിച്ചത്. 10 സീറ്റുള്ള ജെ.ജെ.പിയുടെയും സോംബീര്‍ അടക്കമുള്ള അഞ്ചു സ്വതന്ത്രരുടെയും പിന്തുണയോടെയായിരുന്നു ബി.ജെ.പി ഭരിച്ചുവന്നത്. കോണ്‍ഗ്രസിന് 35 സീറ്റുകളുണ്ട്.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 സത്യപ്രതിജ്ഞയ്ക്ക് ഇനി നിമിഷങ്ങള്‍ മാത്രം: ടീം വിഡിഎസ് അധികാരത്തിലേക്ക്

Kerala
  •  2 months ago
No Image

മഴ തുടരും, എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

Kerala
  •  2 months ago
No Image

വാഹനാപകടത്തില്‍ മുന്‍ എംഎല്‍എ എ.കെ മണിക്ക് പരുക്ക്

Kerala
  •  2 months ago
No Image

ദേവസ്വം ബോര്‍ഡില്‍ സുതാര്യത ഉറപ്പാക്കുമെന്ന് കെ. മുരളീധരന്‍; സത്യപ്രതിജ്ഞയ്ക്ക് മുമ്പ് പഴവങ്ങാടിയില്‍ പ്രാര്‍ഥന

Kerala
  •  2 months ago
No Image

ഫ്രഷ് ആയി ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന വി.ഡി.എസ്

Kerala
  •  2 months ago
No Image

എസ്.എച്ച്.ഒ യുഗം അവസാനിക്കുന്നു സ്റ്റേഷന്‍ ഭരണം ഇനി എസ്.ഐമാര്‍ക്ക്: പൊലിസില്‍  കളമൊരുങ്ങുന്നത്  വന്‍ അഴിച്ചുപണിക്ക്

latest
  •  2 months ago
No Image

കമാല്‍ മൗല മസ്ജിദ്: 'വിധി സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യും': ചരിത്രരേഖകള്‍ക്ക് വിരുദ്ധമെന്നും മുസ്‌ലിം വ്യക്തിനിയമ ബോർഡ്

Kerala
  •  2 months ago
No Image

എബോള വൈറസ്: വാക്‌സിന്‍ കണ്ടെത്തിയില്ല; ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡബ്ല്യു.എച്ച്.ഒ

International
  •  2 months ago
No Image

യു.ഡി.എഫ് മന്ത്രിസഭ: ചാണ്ടി ഉമ്മനെയും കാപ്പനെയും ഒഴിവാക്കിയത് അവസാനനിമിഷം

Kerala
  •  2 months ago
No Image

യു.ഡി.എഫ് മന്ത്രിസഭ: പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് കേരളം

Kerala
  •  2 months ago