ബിഗ് ബാസ്കറ്റില്‍ കണ്ണുവെച്ച് ടാറ്റ; 80 ശതമാനം ഓഹരികള്‍ വാങ്ങിക്കുമെന്ന് റിപ്പോര്‍ട്ട്
മുംബൈ: ആലിബാബയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ബിഗ്ബാസ്കറ്റിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ ടാറ്റാഗ്രൂപ്പ്. 1.3 ബില്യണ്‍ ഡോളറിന് ബിഗ് ബാസ്കറ്റിന്റെ 80 ശതമാനം ഓഹരികള്‍ വാങ്ങാനുള്ള വിപുലമായ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ട്.
ബിഗ് ബാസ്ക്കറ്റ് ഡോട്ട് കോമിന്റെ ഇന്നൊവേറ്റീവ് റീട്ടെയില്‍ കണ്‍സെപ്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡില്‍ എത്ര ഓഹരി വാങ്ങാമെന്നത് സംബന്ധിച്ച് വലിയ തോതിലുള്ള ചര്‍ച്ചകള്‍ നടന്നുവരുന്നതായി ചില വൃത്തങ്ങളെ ഉദ്ധരിച്ച് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ടാറ്റ ഗ്രൂപ്പോ ബിഗ് ബാസ്ക്കറ്റോ ഇതുവരെയും ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മുകേഷ് അംബാനിയുടെ ജിയോമാര്‍ട്ട് പ്രാദേശിക യൂണിറ്റുകളായ ആമസോണ്‍.കോം, വാള്‍മാര്‍ട്ട് ഇന്‍കോര്‍പ്പറേറ്റ് എന്നിവ ആധിപത്യം പുലര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, ടാറ്റ തങ്ങളുടെ എതിരാളികളുമായുള്ള വിടവ് കുറയ്ക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ തേടുകയാണ്.
350-400 യുഎസ് ഡോളര്‍ ഫണ്ട് സമാഹരിക്കാന്‍ ശ്രമിക്കുന്ന ബിഗ് ബാസ്ക്കറ്റിലേക്ക് കണ്ണും വെച്ച് നിരവധി പ്രൈവറ്റ് ഇക്വിറ്റി കമ്പനികളും രംഗത്തുണ്ട്. തെമാസക്, അമേരിക്ക ആസ്ഥാനമായുള്ള ജനറേഷന് പാര്‍ട്ണേഴ്സ്, ഫിഡലിറ്റി, ടൈബോണ്‍ കാപ്പിറ്റല്‍ തുടങ്ങിയവയുമായാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."