HOME
DETAILS

അണങ്കൂര്‍-കൊല്ലമ്പാടി പാതയില്‍ വിജിലന്‍സ് പരിശോധന

  
backup
September 28 2018 | 06:09 AM

%e0%b4%85%e0%b4%a3%e0%b4%99%e0%b5%8d%e0%b4%95%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%aa%e0%b4%be

പതിനഞ്ചോളം ഗ്രാമീണ പാതകളില്‍ ടെന്‍ഡര്‍ കൂടാതെ മുന്‍ വര്‍ഷങ്ങളില്‍ റീ ടാറിങ് നടത്തിയ ശേഷം പിന്നീട് ഇതേ പാതകള്‍ക്കു പണം നീക്കി വച്ച് ടെന്‍ഡര്‍ വിളിക്കുകയും കരാറുകാരെ സഹായിക്കാന്‍ നഗരസഭാ അധികൃതര്‍ ഒത്തുകളിക്കുകയാണെന്നുമാണ് പരാതി
കാസര്‍കോട്: അണങ്കൂര്‍ കൊല്ലമ്പാടി പാതയില്‍ വിജിലന്‍സ് പരിശോധന നടത്തി. കാസര്‍കോട് വിജിലന്‍സ് ഡിവൈ.എസ്.പി ദാമോദരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാതയില്‍ പരിശോധന നടത്തിയത്. കാസര്‍കോട് നഗരസഭയുടെ പരിധിയിലുള്ള വിവിധ ഗ്രാമീണ പാതകളില്‍ റീ ടാറിങിന്റെ പേരില്‍ അഴിമതി നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. പതിനഞ്ചോളം ഗ്രാമീണ പാതകളില്‍ ടെന്‍ഡര്‍ കൂടാതെ മുന്‍ വര്‍ഷങ്ങളില്‍ റീ ടാറിങ് നടത്തിയ ശേഷം പിന്നീട് ഇതേ പാതകള്‍ക്കു പണം നീക്കി വച്ച് ടെന്‍ഡര്‍ വിളിക്കുകയും കരാറുകാരെ സഹായിക്കാന്‍ നഗരസഭാ അധികൃതര്‍ ഒത്തുകളിക്കുകയാണെന്നുമാണ് പരാതി.
നഗരസഭാ പരിധിയിലെ പതിനഞ്ചോളം ഗ്രാമീണ പാതകളില്‍ ഈരീതിയില്‍ റീടാറിങും മറ്റു ജോലികളും ചെയ്തതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പാത പരിശോധന നടത്തിയതെന്ന് വിജിലന്‍സ് ഡിവൈ.എസ്.പി വ്യക്തമാക്കി. പരാതിയില്‍ പറഞ്ഞ മുഴുവന്‍ പാതകളും പരിശോധന നടത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം, ഇപ്പോള്‍ പരിശോധന നടത്തിയ പാതയില്‍ വല്ല അപാകതകളും ഉണ്ടെങ്കില്‍ തന്നെ അവ കണ്ടെത്താന്‍ മാസങ്ങള്‍ കഴിയും. മുന്‍ വര്‍ഷങ്ങളിലെ ബന്ധപ്പെട്ട ഫയലുകള്‍ നഗരസഭയില്‍ നിന്നു കസ്റ്റഡിയില്‍ എടുത്ത് അവ പൂര്‍ണമായി പരിശോധന നടത്തിയ ശേഷം മാത്രമേ പാത നവീകരണ ജോലികളില്‍ നിയമ വിരുദ്ധമായി വല്ലതും നടത്തിയിട്ടുണ്ടോയെന്നു വിജിലന്‍സിന് കണ്ടെത്താന്‍ സാധിക്കുകയുള്ളൂ.
ജില്ലയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് വിവിധ നഗരസഭകളിലും പഞ്ചായത്തുകളിലും ഉള്‍പ്പെടെ ഉയര്‍ന്ന പരാതികളില്‍ വിജിലന്‍സ് പരിശോധന നടന്നിട്ടുണ്ടെങ്കിലും ഇപ്പോഴും അന്വേഷണം ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയാണുള്ളത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോഴേക്കും പല കേസുകളിലും വര്‍ഷങ്ങള്‍ പിന്നിടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണ അന്തരിച്ചു

National
  •  5 days ago
No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  5 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  5 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  5 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  5 days ago
No Image

ആലപ്പുഴയിലെ വിവാദ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു;

Kerala
  •  5 days ago
No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  5 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  6 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  6 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  6 days ago

No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  6 days ago
No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  6 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  6 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  6 days ago