HOME
DETAILS
MAL
ജയിലില്‍ ആത്മഹത്യാ ശ്രമം: ബണ്ടിചോറിനെതിരേ കോടതി കുറ്റം ചുമത്തി
backup
July 09 2019 | 16:07 PM
തിരുവനന്തപുരം: ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന കേസില്‍ ഹൈടെക് മോഷ്ടാവ് ബണ്ടിചോറിനെതിരെ(ദേവേന്ദ്ര സിംഗ്) കോടതി കുറ്റം ചുമത്തി. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലയില്‍ വിചാരണ തടവുകാരനായിരുന്ന ബണ്ടി ചോര്‍ 2017 സെപ്റ്റംബര്‍ 12ന് സി.എഫ്.എല്‍ ബള്‍ബ് പൊട്ടിച്ചു ചില്ലുകള്‍ വിഴുങ്ങി ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് കേസ്.
ആത്മഹത്യാശ്രമം, സര്‍ക്കാര്‍ മുതല്‍ നശിപ്പിക്കല്‍, ജയില്‍ അച്ചടക്കം ലംഘിക്കുക എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കേസിന്റെ വിചാരണ ഈ മാസം തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ തുടങ്ങാനിരിക്കേയാണ് കോടതി കുറ്റം ചുമത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."