ദ്വിദിന സന്ദര്‍ശനത്തിന് ഇന്ത്യന്‍ ആര്‍മി ചീഫ് ഞായറാഴ്ച സഊദിയിലെത്തും
റിയാദ്: ചതുര്‍ദിന സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യന്‍ ആര്‍മി ചീഫിന്റെ സഊദി സന്ദര്‍ശനത്തിന് ഞായറാഴ്ച തുടക്കമാകും. ജനറല്‍ മനോജ് മുകുന്ദ് നരവണെ സഊദി സന്ദര്‍ശനത്തോടൊപ്പം യു.എ.ഇയും സന്ദര്‍ശിക്കും. അടുത്തകാലത്തായി പ്രതിരോധ, സുരക്ഷ സഹകരണവും പ്രത്യേകിച്ച് ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങളും വിവിധ രാജ്യങ്ങളുമായി ഇന്ത്യ വിപുലമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് സന്ദര്‍ശനം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ അടുത്തിടെ യു.എ.ഇ, ബഹ്‌റൈന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു .ഇതിന്റെ തുടര്‍ച്ചയായാണ് ആര്‍മി ചീഫിന്റെ സന്ദര്‍ശനം. സഊദിയിലെത്തുന്ന എം.എം നരവണെ നാഷണല്‍ ഡിഫന്‍സ് സര്‍വകലാശാലയില്‍ പ്രത്യേക ചടങ്ങില്‍ പങ്കെടുക്കും. ശേഷം യു.എ.ഇയിലേക്ക് പുറപ്പെടും. ന്യൂഡല്‍ഹിയിലെയും റിയാദിലെയും നയതന്ത്ര ഉദ്യോഗസ്ഥരും മറ്റ് ഉദ്യോഗസ്ഥരും സന്ദര്‍ശനങ്ങള്‍ സ്ഥിരീകരിച്ചെങ്കിലും യാത്രകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ മൂന്ന് രാജ്യങ്ങളും പുറത്തുവിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."