HOME
DETAILS

നാഗ്പൂരിലടക്കം ബി.ജെ.പിക്ക് ഞെട്ടല്‍

  
backup
December 05, 2020 | 4:56 AM

%e0%b4%a8%e0%b4%be%e0%b4%97%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%95

മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ കൗണ്‍സിലിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വന്‍ തോല്‍വി.
ആര്‍.എസ്.എസ് ആസ്ഥാനമായ നാഗ്പൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥി കോണ്‍ഗ്രസിനോട് തോറ്റു. ഇതടക്കം തെരഞ്ഞെടുപ്പ് നടന്ന ആറു സീറ്റുകളില്‍ ഒന്നില്‍ മാത്രമാണ് ബി.ജെ.പി ജയിച്ചത്. കോണ്‍ഗ്രസ്, എന്‍.സി.പി, ശിവസേന സഖ്യം നാലു സീറ്റുകള്‍ നേടിയപ്പോള്‍, മറ്റൊരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി വിജയിച്ചു.
ആര്‍.എസ്.എസ് ആസ്ഥാനം നിലനില്‍ക്കുന്ന നാഗ്പൂര്‍, ബി.ജെ.പിയുടെ ശക്തികേന്ദ്രമായ പൂനെ തുടങ്ങിയ പ്രധാന ഇടങ്ങളിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ തോറ്റു. 30 വര്‍ഷമായി ബി.ജെ.പി ജയിച്ചുവന്ന നാഗ്പൂരില്‍ ഇത്തവണ കോണ്‍ഗ്രസാണ് വിജയിച്ചത്.
ഇവിടെ ബി.ജെ.പിയുടെ സന്ദീപ് ജോഷിയെ കോണ്‍ഗ്രസിന്റെ അഭിജിത് വന്‍സാരി പതിനാലായിരത്തിലേറെ വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അടുപ്പക്കാരന്‍കൂടിയാണ് സന്ദീപ് ജോഷി.
നേരത്തെ, മുതിര്‍ന്ന ബി.ജെ.പി നേതാവ് നിതിന്‍ ഗഡ്കരി, ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പിതാവ് തുടങ്ങിയവര്‍ പ്രതിനിധീകരിച്ച നാഗ്പൂര്‍, ബി.ജെ.പിയുടെ ഉറച്ച മണ്ഡലമായായിരുന്നു അറിയപ്പെട്ടിരുന്നത്. ഇവിടത്തെ തോല്‍വി പാര്‍ട്ടിക്കു വലിയ ക്ഷീണമാണ്. 1989ല്‍ ഇവിടെ ജയിച്ചായിരുന്നു ഗഡ്കരി മഹാരാഷ്ട്ര നിയമസഭയിലെത്തിയത്. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ പൂനെയിലും പാര്‍ട്ടി സ്ഥാനാര്‍ഥി പരാജയപ്പെട്ടതും ശ്രദ്ധേയമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  6 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  6 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  6 days ago
No Image

ആശാ വർക്കർമാരുടെ വേതന വർധനവ് വെറും 3000 രൂപ, 'മല എലിയെ പ്രസവിച്ചതുപോലെ ആയിപ്പോയി'; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ.എൻ. ബാലഗോപാൽ

Kerala
  •  6 days ago
No Image

ബുള്‍ഡോസര്‍ രാജിനെതിരായ പ്രതിഷേധത്തെ കശ്മീരിനോട് ഉപമിച്ച് ബംഗാള്‍ മുഖ്യമന്ത്രി

National
  •  6 days ago
No Image

എമിറേറ്റ്സ് പാലസ് വളപ്പിൽ 35 ആഡംബര മാളികകൾ നിർമ്മിക്കുന്നു; പൊതുജനങ്ങൾക്കും സ്വന്തമാക്കാൻ അവസരം

uae
  •  6 days ago
No Image

പ്രണയം നടിച്ച് 14-കാരിയെ പീഡിപ്പിച്ചു: കൊളത്തറ സ്വദേശിയായ യുവാവ് പൊലിസ് പിടിയിൽ

Kerala
  •  6 days ago
No Image

ക്രിക്കറ്റ് കളിക്കിടെ വാക്കുതര്‍ക്കം; യുവാവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു 

Kerala
  •  6 days ago
No Image

'പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം'; സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ പിണറായിക്കെതിരെ കടുത്ത വിമർശനം

Kerala
  •  6 days ago
No Image

യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ നാടകീയ ട്വിസ്റ്റ്; മഞ്ചേരിയിൽ കാണാതായ യുവാവ് സ്റ്റേഷനിൽ ഹാജരായി

Kerala
  •  6 days ago