കൊട്ടാരക്കരയില്‍ ഡെങ്കിയും പകര്‍ച്ച വ്യാധികളും പടരുന്നു
കൊട്ടാരക്കര: ഡെങ്കിപ്പനിയും എച്ച് 1 എന്‍ 1 ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളും കൊട്ടാരക്കര മേഖലയില്‍ വ്യാപകമാകുന്നു. താലൂക്ക് ആശുപത്രിയില്‍ ഡെങ്കിപ്പനിയും എച്ച് 1 എന്‍ 1 ഉം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. നിലവില്‍ 12 പേര്‍ ഡെങ്കിപ്പനി ബാധിതരാണെന്നാണ് റിപ്പോര്‍ട്ട്. കുളക്കട, മൈലം, പവിത്രേശ്വരം പഞ്ചായത്തുകളില്‍ ഡെങ്കിപ്പനി പടരുന്നുണ്ട്. കുളക്കട വെണ്ടാറില്‍ രണ്ട് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിതീകരിച്ചിട്ടുണ്ട്. രക്തത്തിന്റെ അളവ് കുറയുന്ന രോഗികളിലധികവും മെച്ചപ്പെട്ട ചികിത്സതേടി സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിച്ച് വരുന്നത്.
ഡെങ്കിപ്പനിയും എച്ച് 1 എന്‍ 1 ഉം ബാധിച്ചവരുടെ വ്യക്തമായ കണക്കുകളും ലഭ്യമല്ല. പകര്‍ച്ചനി ബാധിതരുടെ എണ്ണവും ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഇതോടൊപ്പം ചിക്കന്‍പോക്‌സും മഞ്ഞപിത്തവും പടരുന്നുണ്ട്. കൊതുകുജന്യ രോഗങ്ങളും മാലിന്യത്തില്‍ നിന്നും മലിന ജലത്തില്‍ നിന്നുമാണ് രോഗങ്ങള്‍ പടരുന്നതെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാലിന്യ നിര്‍മാര്‍ജ്ജനത്തിനും കൊതുക് നശീകരണത്തിനും സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കുകയും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കാര്യമായ ഒരു നടപടിയും ഈ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. കുടിവെള്ള ക്ഷാമം രൂക്ഷമായപ്പോള്‍ പൊതു കിണറുകള്‍ ശുചിയാക്കുവാന്‍ പഞ്ചായത്തുകള്‍ തയാറായിട്ടില്ല. ഈ കിണറുകളിലെ മലിനജലമാണ് ആളുകള്‍ ഉപയോഗിച്ച് വരുന്നത്. ഫോഗിങ് ഉള്‍പ്പെടെയുള്ള കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളും ഇതുവരെ ആരംഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."