HOME
DETAILS

ചോരാത്ത പോരാട്ടവീര്യം; സമരത്തിന് മുന്നില്‍ നിന്ന് നയിക്കാന്‍ ഈ അഞ്ച് പേരുണ്ട്

  
backup
December 05 2020 | 11:12 AM

farmers-strike-stoary-of-5-leaders-latest-news-123-2020

ന്യൂഡല്‍ഹി: കര്‍ഷക സമരം ഒന്‍പതാം ദിവസത്തിലെത്തി നില്‍ക്കുകയാണ്.സമരം രാജ്യത്ത് ശക്തിയാര്‍ജിക്കുമ്പോള്‍ ഓരോ കര്‍ഷകനേയും നയിക്കാന്‍ തലപ്പാവിട്ട അഞ്ച് പേര്‍ മുന്നിലുണ്ട്. കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചകളില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചക്ക് മുന്നിലും മുട്ടുമടക്കാതെ കര്‍ഷകരെ മുഴുവന്‍ പ്രതിനിധീകരിക്കുന്നത് അഞ്ച് നേതാക്കളാണ്. ഡോ.ദര്‍ശന്‍ പാല്‍,ശിവ് കുമാര്‍ കക്കാജി,ജൊഗീന്ദര്‍ സിങ് ഉഗ്രഹന്‍,ബല്‍ബീര്‍ സിങ് രജേവാള്‍,ഗുര്‍നാം സിങ് ചദുനി,ഇവരാണ് പോരാട്ടവീര്യം ഒട്ടും ചോരാതെ ഒരു കൂട്ടം കര്‍ഷകരെ നയിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന ഏഴരമണിക്കൂര്‍ ചര്‍ച്ചയില്‍ ഉള്‍പ്പടെ നിരവധി സംഘടന നേതാക്കള്‍ പങ്കെടുത്തിരുന്നെങ്കിലും സര്‍ക്കാരിനെ വിറപ്പിച്ച വാദങ്ങള്‍ ഇയര്‍ത്തിയിരുന്നത് ഇവരായിരുന്നു. ഒരോരുത്തര്‍ക്കും സമരത്തിന്റേയും അംഗീകാരത്തിന്റേയും അടയാളപ്പെടുത്തലുകളുണ്ട്.

പഞ്ചാബ് മെഡിക്കല്‍ സര്‍വിസില്‍ നിന്നും 2002ല്‍ രാജിവെച്ച് കൃഷിയിലേക്കിറങ്ങിയ ഡോ.ദര്‍ശന്‍ പാല്‍ സംഘടനകളെ ഒന്നിപ്പിക്കുന്നതിന് പിന്നിലെ ശക്തിയാണ്. കര്‍ഷക നിയമങ്ങളിലെ ദോഷങ്ങള്‍ ബോധ്യപ്പെടുത്തുന്നതിലും കര്‍ഷകരെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

രാഷ്ട്രിയ കിസാന്‍ മഹാ സംഘ് ദേശീയ കണ്‍വീനറാണ് ശിവ്കുമാര്‍ കാക്കാജി. കര്‍ഷകര്‍ക്കായി നിരന്തരം സമരങ്ങള്‍ നയിച്ചു. 2012ല്‍ മധ്യപ്രദേശിലെ സമരത്തിന് നേരെയുണ്ടായ പൊലിസ് വെടിവയ്പ്പില്‍ പരുക്കേറ്റു.

ജൊഗീന്ദര്‍ സിങ് ഉഗ്രഹന്‍ പഞ്ചാബിലെ കരുത്തുറ്റ കര്‍ഷക നേതാക്കളിലൊരാളാണ്. ഭാരതീയ കിസാന്‍ യൂണിയന്‍ (ഉഗ്രഹന്‍)നേതാവാണ്. മുന്‍ സൈനികനായ അദ്ദേഹം കരസേനയില്‍ നിന്നും വിരമിച്ച ശേഷം 2002ലാണ് സ്വന്തം കര്‍ഷക സംഘടനയ്ക്ക് രൂപം കൊടുക്കുന്നത്.

പഞ്ചാബിലെ ഭാരതീയ കിസാന്‍ യൂണിയന്‍ (രജേവാള്‍) പ്രസിഡന്റാണ് ബല്‍ബീര്‍ സിങ് രജേവാള്‍. കര്‍ഷക വിഷയത്തിലുള്ള ആഴത്തിലുള്ള പരിഞ്ജാനം ഇദ്ദേഹത്തിനുണ്ട്. കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കര്‍ഷകരുടെ ആവശ്യങ്ങളടങ്ങിയ രേഖ തയാറാക്കിയത് ഇദ്ദേഹമാണ്.

ഗുര്‍നാം സിങ് ചദൂനി ഭാരതീയ കിസാന്‍ യൂണിയന്‍ ഹരിയാന പ്രസിഡന്റാണ്. കര്‍ഷക നിയമങ്ങള്‍ക്കെതിരേ രാജ്യത്ത് പ്രക്ഷോഭത്തിനിറങ്ങിയ ആദ്യ നേതാക്കളിലൊരാളാണ് ഇദ്ദേഹം.

കര്‍ഷക സമരം ആഗോള തലത്തില്‍ തന്നെ വലിയ വാര്‍ത്തയായിക്കഴിഞ്ഞു. കനേഡിയന്‍ പ്രധാനമന്ത്രി ഇതില്‍ നടത്തിയ പ്രതികരണങ്ങളും അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിച്ഛായയെ മൊത്തത്തില്‍ സമരം ബാധിക്കാനിടയുണ്ട് എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍.

ഡിസംബര്‍ 8 ന് രാജ്യം മുഴുവന്‍ സ്തംഭിപ്പിക്കാന്‍ ഭാരത ബന്ദിനും കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കര്‍ഷക സമരത്തിന് വലിയ പിന്തുണ കിട്ടുന്ന സാഹചര്യത്തില്‍ ഭാരത ബന്ദും സര്‍ക്കാരിന് പ്രതികൂലമാകും എന്നാണ് വിലയിരുത്തല്‍. അതും ഒഴിവാക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  16 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  16 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  16 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  16 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  16 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  16 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  16 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  16 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  16 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  16 days ago