HOME
DETAILS
MAL
പെണ്‍കുട്ടി പരാതി നല്‍കിയില്ല; പി.കെ. ശശിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലിസ്
backup
September 29 2018 | 06:09 AM
കൊച്ചി: യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ പി.കെ ശശി എം.എല്‍.എക്കെതികരെ കേസെടുക്കാനാവില്ലെന്ന് പൊലിസ്. പെണ്‍കുട്ടിയോ ബന്ധുക്കളോ ശശിക്കെതിരെ പരാതിയോ മൊഴിയോ നല്‍കിയിട്ടില്ലെന്നാണ് പൊലിസ് കാരണമായി പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തൃശൂര്‍ റേഞ്ച് ഐ.ജിയാണ് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
പെണ്‍കുട്ടിയെ നേരില്‍ കണ്ടു ചോദിച്ചിട്ടും പരാതി ഉന്നയിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പരാതികള്‍. പെണ്‍കുട്ടി പരാതി നല്‍കിയില്ലെങ്കില്‍ കേസെടുക്കാനാവില്ലെന്ന് നിയമോപദേശമുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കെ.എസ്.യുവും യുവമോര്‍ച്ചയും നല്കിയ പരാതികളിലാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."