HOME
DETAILS

മണിയുടെ മരണം: സി.ബി.ഐക്കു വിടാന്‍ വിജ്ഞാപനം ഇറക്കിയതായി ആഭ്യന്തര സെക്രട്ടറി

  
backup
July 29 2016 | 20:07 PM

%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%90%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%b5


തൃശൂര്‍: കലാഭവന്‍ മണിയുടെ മരണം സി.ബി.ഐക്കു വിടാന്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നതായി ആഭ്യന്തരസെക്രട്ടറിയുടെ വിശദീകരണം. ഇതു സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ പത്തിനാണ് സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയതെന്നും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി.
സി.ബി.ഐ അന്വേഷണ ഉത്തരവു പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ വൈകുന്നുവെന്ന മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്റെ പരാതിയില്‍ കമ്മിഷന്‍ ആഭ്യന്തര സെക്രട്ടറിയോടു വിശദീകരണം തേടിയിരുന്നു. കേസില്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതിയടങ്ങുന്ന വിശദമായ റിപ്പോര്‍ട്ട് ചാലക്കുടി ഡിവൈ.എസ്.പി കമ്മിഷനു മുന്നില്‍ ഹാജരാക്കി. സെപ്തംബര്‍ ഏഴിന് നടക്കുന്ന സിറ്റിങില്‍ ഇത് പരിഗണിക്കും. മണിയുടെ മരണം കൊലപാതകമോ ആത്മഹത്യയോ എന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ഡി.ജി.പി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
മനുഷ്യാവകാശ കമ്മിഷനംഗം കെ. മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങില്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണനും ചാലക്കുടി പൊലിസും ഹാജരായിരുന്നു. പൊലിസിന്റെയും ആഭ്യന്തരസെക്രട്ടറിയുടെയും റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം വീണ്ടും കമ്മിഷനെ സമീപിക്കുമെന്ന് മണിയുടെ സഹോദരന്‍ പ്രതികരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  22 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  23 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  23 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  23 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  23 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  23 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  23 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  23 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  23 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  23 days ago