'ഒരു വൃക്കയുമായി ജീവിച്ച് ലോകത്തിന്റെ നെറുകയില്‍ തൊട്ടചുരുക്കം ചിലരില്‍ ഒരാളാണ് ഞാന്‍'- അഞ്ജു ബോബി ജോര്‍ജ് പറയുന്നു
കൊച്ചി: 'വിശ്വസിച്ചാലും ഇല്ലെങ്കിലും, ഒരു വൃക്കയുമായി ജീവിച്ച് ലോകത്തിന്റെ ഉന്നതിയിലെത്തിയ ചുരുക്കം ചിലരില്‍ ഒരാളാണ് ഞാന്‍'. പറയുന്നത് മറ്റാരുമല്ല. രാജ്യത്തിന്റെ അഭിമാനക്കുതിപ്പ്. അഞ്ജു ബോബി ജോര്‍ജ്. ലോക അത്‌ലറ്റിക് മീറ്റിലടക്കം മെഡലുകള്‍ വാരിക്കൂട്ടി രാജ്യത്തിന്റെ അഭിമാനമായ അഞ്ജു ബോബി ജോര്‍ജ് കാലങ്ങള്‍ക്കിപ്പുറം ട്വിറ്ററില്‍ വെളിപെടുത്തിയിരിക്കുകയാണ് താന്‍ അനുഭവിച്ച പ്രയാസങ്ങളെ കുറിച്ച്.
'വിശ്വസിച്ചാലും ഇല്ലെങ്കിലും, ഒരു വൃക്കയുമായി ജീവിച്ച് ലോകത്തിന്റെ ഉന്നതിയിലെത്തിയ ചുരുക്കം ചിലരില്‍ ഒരാളാണ് ഞാന്‍. വേദനസംഹാരികള്‍ അടക്കം അലര്‍ജിയാണ്. ഒപ്പം ഒരുപാട് പരിമിതികളുമുണ്ടായിരുന്നു, എന്നിട്ടും നേട്ടമുണ്ടാക്കി'- അഞ്ജു ട്വിറ്ററില്‍ കുറിച്ചു. ഇതിനെ കോച്ചിന്റെ മാജിക് എന്നോ ടാലന്റെന്നോ വിളിക്കാം. അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു, അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരെ ടാഗ് ചെയ്താണ് അഞ്ജുവിന്റെ ട്വീറ്റ്.
Believe it or not, I'm one of the fortunate, among very few who reached the world top with a single KIDNEY, allergic with even a painkiller, with a dead takeoff leg.. Many limitations. still made it. Can we call, magic of a coach or his talent @KirenRijiju @afiindia @Media_SAI pic.twitter.com/2kbXoH61BX
— Anju Bobby George (@anjubobbygeorg1) December 7, 2020
ജനിച്ചപ്പോള്‍ തന്നെ ഒരു വൃക്കയേ അഞ്ജുവിന് ഉണ്ടായിരുന്നുള്ളൂ. സ്‌കൂള്‍, കോളജ് തലങ്ങളില്‍ മത്സരിക്കുമ്പോഴൊന്നും ഇക്കാര്യം അഞ്ജു പോലും അറിഞ്ഞിരുന്നില്ല. പിന്നീട്, രാജ്യാന്തര മത്സരത്തിനു മുന്നോടിയായി നടത്തിയ സ്‌കാനിംഗിലാണ് ഈ വിവരം അറിയുന്നത്.
ജനിച്ചപ്പോള്‍ തന്നെ ഒരു വൃക്കയേ അഞ്ജുവിന് ഉണ്ടായിരുന്നുള്ളൂ. സ്‌കൂള്‍, കോളജ് തലങ്ങളില്‍ മത്സരിക്കുമ്പോഴൊന്നും ഇക്കാര്യം അഞ്ജു പോലും അറിഞ്ഞിരുന്നില്ല. പിന്നീട്, രാജ്യാന്തര മത്സരത്തിനു മുന്നോടിയായി നടത്തിയ സ്‌കാനിംഗിലാണ് ഈ വിവരം അറിയുന്നത്.
ഇതിനു പിന്നാലെ അഞ്ജുവിനെ അഭിനന്ദിച്ച് കിരണ്‍ റിജിജുവും ട്വീറ്റ് ചെയ്തു. ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ താരമെന്ന നിലയില്‍ അഞ്ജുവിനെ ഓര്‍ത്ത് ഏറെ അഭിമാനമുണ്ടെന്ന് അദ്ദേഹം പ്രശംസിച്ചു. കഠിനാധ്വാനത്തിന്റേയും പ്രയത്‌നത്തിന്റേയും ഫലമാണ് അജ്ഞുവിന്റെ നേട്ടങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ലോംഗ് ജമ്പ് താരമായിരുന്ന അഞ്ജു 2003ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡല്‍ നേടിയിരുന്നു. കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് തുടങ്ങി ഒട്ടേറെ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ജു രാജ്യത്തിനായി മെഡലണിഞ്ഞിട്ടുണ്ട്. ലോക അത്‌ലറ്റിക്‌സ് ഫൈനലില്‍ സ്വര്‍ണ്ണമെഡലും അഞ്ജു നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."