പ്രതീക്ഷകളുമായി എന്‍ഡോസള്‍ഫാന്‍ ഇരകള്‍
ബോവിക്കാനം: വിഷമഴ പെയ്തതിന്റെ ദുരിതങ്ങള്‍ പേറി നടക്കുന്ന എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ഇനിയും ലഭിക്കാനുണ്ട് അധികാരികള്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പുനരധിവാസ ഗ്രാമത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും എങ്ങുമെത്തിയില്ല.
ആര്‍ക്കി ടെക്ട് ജി. ശങ്കറിന്റെ മേല്‍നോട്ടത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയ പദ്ധതിക്ക് 25.08 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്. പ്രഭാകരന് കമ്മിഷന് പദ്ധതിയില്‍ ഉള്‍െപ്പടുത്തിയ പുനരധിവാസ ഗ്രാമത്തിന് അഞ്ചു കോടി രൂപ മാത്രമാണ് അന്ന് അനുവദിച്ചത്. കഴിഞ്ഞ സര്‍ക്കാറിന്റെ ബജറ്റില്‍ പണം നീക്കിവെക്കാത്തതു കാരണം പദ്ധതി അനിശ്ചിതത്വത്തിലാവുകയായിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ 20 കോടി രൂപ അനുവദിച്ച പദ്ധതിയുടെ നിര്‍മാണോദ്ഘാടനം പോലും മാസങ്ങള്‍ കഴിഞ്ഞിട്ടും നടന്നിട്ടില്ല.
പാരിസ്ഥിതിക സര്‍വേയും ജല സംബന്ധമായ സര്‍വേയും നേരത്തെ പൂര്‍ത്തിയാക്കി മുളിയാര്‍ പഞ്ചായത്തിലെ മുതലപ്പാറയില്‍ പ്ലാന്റേഷന് കോര്പറേഷന് അനുവദിച്ച 25.11 ഏക്കര്‍ സ്ഥലത്ത് ആരംഭിക്കുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ക്കായി കാതോര്‍ക്കുകയാണ് ജില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."