ഇലക്ട്രിക്ക് തൂണ് മാറ്റാന്‍ താമസം; പൊതുമരാമത്തും കെ.എസ്.ഇ.ബിയും തമ്മില്‍ തര്‍ക്കം
തുറവൂര്‍: തുറവൂര്‍ തൈക്കാട്ടുശ്ശേരി റോഡില്‍ വാഹനയാത്രികര്‍ക്ക് തടസം സൃഷ്ടിച്ച് നില്ക്കുന്ന ഇലക്ട്രിക്ക് തൂണ് മാറ്റാന്‍ രണ്ട് മാസം കഴിഞ്ഞിട്ടും നടപടിയായില്ല.കെ.എസ്.ഇ.ബി.യുടെ ഭാഗത്തു നിന്നുള്ള കാലതാമസമാണ് പോസ്റ്റ് മാറ്റല്‍ വൈകിപ്പിക്കുന്നതെന്നാണ് പൊതുമരാമത്ത് വകുപ്പ് പട്ടണക്കാട് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചീനിയര്‍ സജിന പറഞ്ഞു .
തുറവൂര്‍ ജംങ്ഷന് കിഴക്ക് ഭാഗത്തായി റോഡില്‍ സ്ഥാപിച്ചിരിക്കുന്ന തൂണുകളാണ് രണ്ട് മാസം കഴിഞ്ഞിട്ടും മാറ്റി സ്ഥാപിക്കാത്തത് .മാര്‍ച്ച് മാസമൊടുവിലാണ് റോഡിലെ കൈയേറ്റങ്ങള്‍ പൊതുമരാമത്ത് വകുപ്പ് ഒഴിപ്പിച്ചത്.ഇവിടെ കിഴക്ക് ഭാഗത്ത് ഒഴിപ്പിച്ച ഭാഗം ടാര്‍ ചെയ്ത് റോഡാക്കി.ഇതോടെ പഴയ റോഡരികില്‍ നിന്നിരുന്ന തൂണ് റോഡിന് നടുവിലായി.
ഇത് മാറ്റി സ്ഥാപിക്കണമെന്ന് കാട്ടി പൊതുമരാമത്ത് വകുപ്പ് പട്ടണക്കാട് സെക്ഷന്‍ ഓഫിസില്‍ നിന്നും കുത്തിയതോട് കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസിലേക്ക് രേഖാമൂലം കത്ത് നല്കി.എന്നാല്‍ പണം അടച്ചാല്‍ മാത്രമേ തൂണുമാറ്റുകയുള്ളുവെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ മറുപടി നല്കി.തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണെന്നും അതുകൊണ്ട് തങ്ങള്‍ പണമടക്കില്ലെന്ന് പൊതുമരാമത്തു വകുപ്പും അറിയിച്ചതോടെ കെ.എസ്.ഇ.ബി മേല്‍ ഘടകത്തിലേക്ക് കത്ത് അയച്ചിരിക്കുകയാണ്.പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യം മേലുദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി.അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചീനിയര്‍ അറിയി ച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."