സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി നസീര്‍ വധശ്രമക്കേസ് അട്ടിമറിക്കാന്‍ നീക്കം
ഈരാറ്റുപേട്ട: സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നടയ്ക്കല്‍ കുന്നു പുറത്ത് നസീര്‍ വധശ്രമക്കേസ് അട്ടിമറിക്കാന്‍ ശ്രമം.
കഴിഞ്ഞ തിങ്കളാഴ്ച ഈരാറ്റുപേട്ട മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിനു സമീപമുള്ള ഡി.റ്റി.പി.സെന്ററില്‍ വെച്ച് ഒരു സംഘം സി.പി.എം.പ്രവര്‍ത്തകര്‍ ഇയാളെ അക്രമിക്കുകയായിരുന്നു. എന്നാല്‍ നാളിതുവരെ പ്രതികളെ പിടികൂടാന്പൊലിസിന് സാധിച്ചിട്ടില്ല.
അക്രമണത്തില്‍ പരിക്കേറ്റ നസീര്‍ അഞ്ച് ദിവസങ്ങളായി അബോധാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ സര്‍ജിക്കല്‍ ഐ.എസ്.യു വിലാണ്.ഉന്നതതല ഇടപെടല്‍ കൊണ്ട് കേസ് പൊലിസ് അട്ടിമറിക്കവാന് ശ്രമിക്കുന്നതായി ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.
സി.പി..എം പാര്‍ട്ടി ലോക്കല്‍ കമ്മറ്റിയുടെ അഴിമതിക്കെതിരെയും നിയമസഭാ തെരഞ്ഞടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ രഹസ്യമായി പ്രവര്‍ത്തിച്ച നേതാക്കള്‍ക്കെതിരെ നസീര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമാണ് നസീറിനെതിരെ നടന്ന ആക്രമണമെന്ന് ഡി.വൈ.എഫ്.എ.പ്രവര്‍ത്തകനായ മകന് ഹുസൈന് പറഞ്ഞു. പട്ടാപകല്‍ നടന്ന സംഭവത്തില്‍ നിരവധി ദൃക്സാക്ഷികള്‍ ഉണ്ടായിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാത്തത് പൊലിസിന്റെ ഭാഗത്തു നിന്നു വീഴ്ചയാണന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."