HOME
DETAILS
MAL
പിന്തുണയറിയിച്ച് ഇന്ത്യ
backup
September 30 2018 | 18:09 PM
യുനൈറ്റഡ് നാഷന്‍സ്: ഭൂകമ്പവും സുനാമിയും പിടിച്ചുകുലുക്കിയ ഇന്തോനേഷ്യയ്ക്കു പിന്തുണയറിയിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണു രാജ്യത്തിന്റെ പിന്തുണയറിയിച്ചു രംഗത്തെത്തിയത്. ദുരന്തത്തില്‍ അനുശോചനമറിയിച്ച അവര്‍ ഇന്ത്യ എന്തു സഹായവും വാഗ്ദാനം ചെയ്യുന്നതായും വ്യക്തമാക്കി.
യു.എന്‍ പൊതുസഭാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് സുഷമ ഇക്കാര്യം വ്യക്തമാക്കിയത്. വളരെ ദുഃഖകരമായ വാര്‍ത്തയാണ് ഇന്തോനേഷ്യയില്‍നിന്നു കേള്‍ക്കുന്നതെന്നും ഭൂകമ്പവും സുനാമിയും വിറപ്പിച്ച രാജ്യത്തിന് ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായി അവര്‍ അറിയിച്ചു. ഇന്തോനേഷ്യന്‍ ജനതക്കും സര്‍ക്കാരിനും ആഴത്തിലുള്ള വേദനയറിയിക്കുന്നു. ദുരന്തത്തെ നേരിടാന്‍ ഇന്ത്യയുടെ എല്ലാ പിന്തുണയും ഉറപ്പുനല്‍കുകയും ചെയ്യുന്നു-സുഷമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."