ആന വെടിയേറ്റു ചെരിഞ്ഞതിന്റെ പേരില്‍ പീഡിപ്പിക്കുന്നുവെന്ന്
സുല്‍ത്താന്‍ ബത്തേരി: പുല്‍പ്പള്ളി കാപ്പിക്കുന്നില്‍ മേലേകാപ്പില്‍ നാരായണന്‍ മാസ്റ്ററുടെ തോട്ടത്തില്‍ വെടിയേറ്റ് കാട്ടാന ചെരിഞ്ഞതിന്റെ പേരില്‍ ഇദ്ദേഹത്തെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നുവെന്ന് വയനാടന്‍ ചെട്ടി സര്‍വിസ് സൊസൈറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 72 വയസായ റിട്ട. അധ്യാപകനായ നാരായണനും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്.
ഹെര്‍ണിയ അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹം സര്‍ജറിക്കു ശേഷം വിശ്രമത്തിലാണ്. ഭാര്യയും ചികിത്സയിലാണ്. പ്രദേശം വന്യമൃഗങ്ങളുട വിഹാര കേന്ദ്രമാണ്.
അതിനാല്‍ സന്ധ്യയായാല്‍ ഇവര്‍ പുറത്തിറങ്ങാറില്ല. എന്നാല്‍ ആനയെ വെടിവെച്ചു കൊന്നവരെക്കുറിച്ച് വിവരം നല്‍കണമെന്നും അല്ലാത്ത പക്ഷം അറസ്റ്റ് ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി.
വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നത് തടയുന്നതിന് അധികൃതരുടെ ഭാഗത്തു നിന്നും കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകുന്നില്ല. തുച്ഛമായ തുക മാത്രമാണ് നഷ്ടപരിഹാരമായി ലഭിക്കുന്നത്.
വനമേഖലയോട് ചേര്‍ന്നു താമസിക്കുന്ന ചെട്ടി സമുദായം വന്യമൃഗ ശല്യം മൂലം കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്. തെറ്റായ വനസംരക്ഷണമാണ് നിലവില്‍ നടപ്പാക്കുന്നത്. കാര്‍ഷിക വൃത്തിയെ ആശ്രയിച്ചു കഴിയുന്ന ചെട്ടിമാരുടെ ജീവിതം വന്യമൃഗശല്യം മൂലം താറുമാറായിരിക്കുകയാണ്.
വനം വകുപ്പ് തുടര്‍ന്നും ഇത്തരം നടപടികളുമായി മുന്നോട്ട് പോയാല്‍ മറ്റ് കര്‍ഷക സംഘടനകളുമായി ചേര്‍ന്ന് സമരപരിപാടികള്‍ ആരംഭിക്കുമന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കണ്ണിവട്ടം കേശവന്‍ ചെട്ടി, വാസു തോട്ടാമൂല, കെ വേലായുധന്‍, പത്മനാഭന്‍ മാസ്റ്റര്‍, ജിതേഷ് വള്ളുവാടി തുടങ്ങിയവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."