HOME
DETAILS

കാസര്‍കോട് ഇനി മുളയുടെ തലസ്ഥാനം

  
backup
July 13 2019 | 21:07 PM

%e0%b4%95%e0%b4%be%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%b3%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4


കാസര്‍കോട്: ബാംബൂ ക്യാപിറ്റല്‍ പദ്ധതിക്കു വിജയകരമായ തുടക്കം കുറിച്ചതോടെ കാസര്‍കോട് ജില്ല ഇനി ദക്ഷിണ ഇന്ത്യയുടെ മുള തലസ്ഥാനമായി മാറും. കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്കില്‍ ഉള്‍പ്പെട്ട 13 പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്.
ഒരു മണിക്കൂര്‍ കൊണ്ട് മൂന്നു ലക്ഷത്തോളം മുളത്തൈകളാണ് പഞ്ചായത്ത് പരിധികളില്‍ ഇന്നലെ നട്ടു പിടിപ്പിച്ചത്.
പദ്ധതിയുടെ ജനകീയോദ്ഘാടനം അംഗഡിമൊഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് മുളത്തൈ നട്ടു റവന്യൂഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് തലങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റുമാരും വാര്‍ഡ്തലങ്ങളില്‍ വാര്‍ഡ് അംഗങ്ങളുമാണ് പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചത്.
വാര്‍ഡ് തലങ്ങളില്‍ വരെ തുടരുന്ന ഉദ്ഘാടന പരിപാടികള്‍ ജനകീയോത്സവമായി മാറുകയും ചെയ്തു.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കടുത്ത ജലക്ഷാമം അനുഭവിക്കുന്ന ജില്ലയില്‍ ബാംബൂ പദ്ധതിയില്‍ കൂടി നല്ലൊരു ഭാഗം വരള്‍ച്ചയെ നേരിടാമെന്ന നിഗമനവും അധികൃതര്‍ക്കുണ്ട്.
കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് പദ്ധതി ജില്ലയില്‍ ആസൂത്രണം ചെയ്തത്. നട്ടു പിടിപ്പിക്കാനുള്ള മുളത്തൈകള്‍ ഇരു ബ്ലോക്കുകളുടെയും വിവിധ ഭാഗങ്ങളില്‍ മാസങ്ങള്‍ക്കു മുമ്പേ മുളപ്പിക്കുകയും നട്ടു പിടിപ്പിക്കാനുള്ള പാകത്തിലേക്കു തൈകളെ പരിചരിക്കുകയും ചെയ്തിരുന്നു.അനിയന്ത്രിതവും അശാസ്ത്രീയവുമായ കുഴല്‍കിണര്‍ നിര്‍മാണവും ജലസേചന രീതികളും ജില്ലയിലെ ഭൂഗര്‍ഭജലത്തെ അപകടകരമാം വിധത്തില്‍ കുറയ്ക്കുകയാണെന്നു കണ്ടെത്തിയതോടെ ഇതിനൊരു പരിഹാരമെന്ന നിലയിലാണ് ബാംബൂ പദ്ധതി നടപ്പിലാക്കി പരീക്ഷിക്കാന്‍ അധികൃതര്‍ക്ക് പ്രചോദനമേകിയത്.
വ്യവസായ സംരംഭങ്ങള്‍ താരതമ്യേന കുറവായതിനു പുറമെ വരണ്ട് തരിശായ ലാറ്ററൈറ്റ് ഭൂമികള്‍ ഉപയോഗ്യശൂന്യമായിക്കിടക്കുന്ന സാഹചര്യമാണ് ജില്ലയില്‍ നിലവിലുള്ളത്. ബാംബൂ ക്യാപിറ്റല്‍ പദ്ധതിയില്‍ കൂടി ചെങ്കല്‍ പ്രദേശങ്ങളെ ഹരിതാഭമാക്കാനാണ് അധികൃതരുടെ ഉദ്ദേശ്യം.
അംഗഡിമൊഗറില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് അരുണ, തൊഴിലുറപ്പു പദ്ധതി ജോയിന്റ് പ്രോഗ്രാം കോ ഓഡിനേറ്റര്‍ കെ. പ്രദീപന്‍, തൊഴിലുറപ്പു പദ്ധതി കണ്ണൂര്‍ ജില്ലാ കോ ഓഡിനേറ്റര്‍ വി.കെ ദിലീപ്, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ മധു ജോര്‍ജ് മത്തായി, ഇ.പി രാജ്‌മോഹന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി മുഹമ്മദ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. എ.പി ഉഷ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തംഗം പ്രദീപ് കുമാര്‍, സ്‌കൂള്‍ പ്രധാനാധ്യാപകന്റെ ചുമതല വഹിക്കുന്ന സുബ്രഹ്മണ്യ ഭട്ട്, പി.ടി.എ പ്രസിഡന്റ് ബഷീര്‍ കോട്ടൂടല്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി 

bahrain
  •  25 days ago
No Image

സന്തോഷ് ട്രോഫിയില്‍ ​സന്തോഷ തുടക്കവുമായി കേരളം

Football
  •  25 days ago
No Image

സുപ്രഭാതം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനം ഉടന്‍

Kerala
  •  25 days ago
No Image

പാലക്കാട് 70 കടന്ന് പോളിങ്; ക്യൂവിലുള്ളവര്‍ക്ക് പ്രത്യേകം ടോക്കണ്‍

Kerala
  •  25 days ago
No Image

ആരോഗ്യ വിവരങ്ങൾ ഓൺലൈനിൽ പങ്ക് വെക്കരുത്; ദുബൈ ഹെല്‍ത്ത് അതോറിറ്റി 

uae
  •  25 days ago
No Image

കാമുകനും സുഹൃത്തുക്കളും ചേർന്ന് നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; 4 പേർ പിടിയിൽ

National
  •  25 days ago
No Image

ദുബൈയില്‍ വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി കസ്റ്റംസ്

uae
  •  25 days ago
No Image

സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികളില്‍ നിന്ന് ഒരാള്‍ക്ക് 96,000 ദിര്‍ഹം പിഴ ഈടാക്കാന്‍ യുഎഇ

uae
  •  25 days ago
No Image

രാഹുലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; വെണ്ണക്കര ബൂത്തില്‍ വാക്കുതര്‍ക്കം

Kerala
  •  25 days ago
No Image

ദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശക വീസക്ക് ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാക്കി

uae
  •  25 days ago