HOME
DETAILS
MAL
ഹൈക്കോടതി വിധിക്കെതിരായ ഹരജികളില്‍ സുപ്രിംകോടതി നോട്ടിസയച്ചു
backup
December 12 2020 | 03:12 AM
ന്യൂഡല്‍ഹി: തൊഴിലാളികള്‍ക്കുള്ള മിനിമം വേതനം ബാങ്ക് അക്കൗണ്ട് വഴി മാത്രമേ വിതരണം ചെയ്യാവൂ എന്ന കേരള മിനിമം വേതന ചട്ടങ്ങളിലെ ഭേദഗതി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ ഹരജികളില്‍ സുപ്രിംകോടതി ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസയച്ചു.
ബാങ്ക് അക്കൗണ്ട് വഴി മാത്രമേ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാവൂ എന്ന് നിഷ്‌കര്‍ഷിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2015 ജൂലൈ എട്ടിന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന കേരള മിനിമം വേതന ചട്ട ഭേദഗതികള്‍ ഭാഗികമായി റദ്ദാക്കിയത്. ഇതിനെതിരേ സംസ്ഥാന സര്‍ക്കാറാണ് സുപ്രിംകോടതിയെ സമീപിച്ചത്. അതോടൊപ്പം ഇതേ ഭേദഗതിയിലെ മറ്റൊരു വകുപ്പിനെ ചോദ്യം ചെയ്ത് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വിസ് ലിമിറ്റഡും സുപ്രിംകോടതിയെ സമീപിച്ചു.
ബാങ്ക് അക്കൗണ്ട് മുഖേനയോ പണമായോ ചെക്കായോ ശമ്പളം നല്‍കാമെന്ന് മിനിമം വേതന നിയമം പറയുമ്പോള്‍ ഇതിനെതിരായ ചട്ടഭേദഗതി നിയമ വിരുദ്ധമാണെന്നായിരുന്നു ഹൈക്കോടതി വിധി.
എന്നാല്‍ മിനിമം വേതന നിയമം ബാധകമായ തൊഴില്‍ മേഖലകളിലെ ശമ്പള വിതരണത്തിന്റെ രേഖകള്‍ ലേബര്‍ കമ്മിഷണറേറ്റിന്റെ വേജ് പേമെന്റ് സിസ്റ്റത്തില്‍ അപ്‌ലോഡ് ചെയ്യണമെന്ന ചട്ട ഭേദഗതി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചിരുന്നു. ഈ വകുപ്പാണ് ടാറ്റാ കണ്‍സള്‍ട്ടന്‍സി ചോദ്യം ചെയ്തിരിക്കുന്നത്. കേസ് എസ്.കെ കൗള്‍ അധ്യക്ഷനായ ബെഞ്ച് എട്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കും. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിംഗ് കോണ്‍സല്‍ ജി പ്രകാശ് എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."