HOME
DETAILS
MAL
സി.പി.എമ്മിന്റെ ഉന്മൂലനം വിദൂരമല്ല: എ. ജയകുമാര്‍
backup
May 25 2017 | 21:05 PM
പയ്യന്നൂര്‍: കമ്യൂണിസത്തെ കേരള മണ്ണില്‍ നിന്നു ഉന്മൂലനം ചെയ്യുന്ന കാലം വിദൂരമല്ലെന്ന് വിജ്ഞാന ഭാരതി അഖിലേന്ത്യാ സംഘടനാ കാര്യദര്‍ശി എ. ജയകുമാര്‍. പയ്യന്നൂരില്‍ കൊല്ലപ്പെട്ട ആര്.എസ്.എസ് നേതാവ് ചൂരക്കാട്ട് ബിജുവിന്റെ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും കമ്യൂണിസത്തിന്റെ കീഴിലായിരുന്നു. ഇന്ന് കമ്യൂണിസത്തിന്റെ പറുദീസയായ ചൈന പോലും മുതലാളിത്ത പാത സ്വീകരിക്കുകയാണെന്നും ജയകുമാര്‍ പറഞ്ഞു. ആര്. വിനോദ്, കെ.പി നാരായണന്, കെ. പ്രജില്‍ സംബന്ധിച്ചു. കക്കംപാറയില്‍ കനത്ത പൊലിസ് സുരക്ഷയിലാണ് പരിപാടി നടന്നത്. നേതാക്കള്‍ ബിജുവിന്റെ വീടും സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."