'പാരമ്പര്യ കളരിമര്‍മ സമ്പ്രദായത്തെ സര്‍ക്കാര്‍ ശക്തിപ്പെടുത്തണം'
കല്‍പ്പറ്റ: പാരമ്പര്യ കളരി മര്‍മ നാട്ടുവൈദ്യ സമ്പ്രദായത്തെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് കല്‍പ്പറ്റ ലീഗ് ഹൗസില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിച്ചു.
എസ്.ടി.യു അഖിലേന്ത്യാ ജന.സെക്രട്ടറി അഡ്വ. എം. റഹ്മത്തുല്ല യോഗം ഉദ്ഘാടനം ചെയ്തു. പി.കെ.എം.എന്‍.വി.എഫ് സംസ്ഥാന ജന.സെക്രട്ടറി ടി.എം.സി അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ കെ. മൊയ്തീന്‍കോയ ഗുരുക്കള്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ ഒ.കെ.എം അലി ഗുരുക്കള്‍, സി.കെ മൊയ്തീന്‍കുട്ടി ഗുരുക്കള്‍, നാട്ടുവൈദ്യ പ്രചാരകന്‍ ഷരീഫ് പാറാല്‍, ഗിരീഷ് വൈദ്യര്‍, ബാലന്‍ വൈദ്യര്‍, വി.കെ റസാഖ്, വെള്ളന്‍ വൈദ്യര്‍, കെ. മൂസക്കുട്ടി, വി.കെ മോഹനന്‍, എം.എ മുഹമ്മദ്, ചന്ദ്രശേഖരന്‍, രാജേഷ് ഇരുളം, രവീന്ദ്രന്‍ വൈദ്യര്‍, സി. മുഹമ്മദ് ഇസ്മായില്‍, കെ.ടി യൂസഫ് സംസാരിച്ചു. തെരഞ്ഞെടുപ്പ് എസ്.ടി.യു ജില്ലാ ജന.സെക്രട്ടറി സി. മൊയ്തീന്‍കുട്ടി നിയന്ത്രിച്ചു. ജില്ലാ ഭാരവാഹികളായി പരമേശ്വരന്‍ വൈദ്യര്‍ (പ്രസി), മനാഫ് തങ്ങള്‍, കുഞ്ഞമ്മദ് പീടികക്കണ്ടി (വൈ.പ്രസി), കമാല്‍ വൈദ്യര്‍ (ജന.സെക്ര), അസ്‌ലം തങ്ങള്‍, ആയിഷ അമ്പലവയല്‍ (ജോ.സെക്ര), റസീഫ് അലി (ട്രഷ) തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."