HOME
DETAILS

അങ്കപ്പോരില്‍ സപ്തഭാഷാ സംഗമഭൂമി

  
backup
December 13, 2020 | 4:18 AM

%e0%b4%85%e0%b4%99%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%aa%e0%b5%8d%e0%b4%a4%e0%b4%ad%e0%b4%be%e0%b4%b7%e0%b4%be-%e0%b4%b8


കാസര്‍കോട്: പരസ്യപ്രചാരണവും കൊട്ടിയിറങ്ങിയപ്പോള്‍ കാസര്‍കോട് തദ്ദേശ ആധിപത്യത്തിന് മുന്നണികള്‍ തമ്മില്‍ നടത്തിയത് കടുത്ത പോരാട്ടം.സി.പി.എമ്മിന്റെ കുത്തക സീറ്റുകളില്‍ വിള്ളലുണ്ടാക്കാനും കാസര്‍കോട് നഗരസഭയില്‍ ഭരണം പിടിച്ചെടുക്കാനുള്ള ബി.ജെ.പിയുടെ പോരാട്ടത്തെ പ്രതിരോധിക്കാനുമുള്ള പടയോട്ടത്തിലാണ് യു.ഡി.എഫ്. ജില്ലാ പഞ്ചായത്ത്, കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകള്‍, മഞ്ചേശ്വരം, കാസര്‍കോട്, കാറഡുക്ക, കാഞ്ഞങ്ങാട്, നീലേശ്വരം, പരപ്പ ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള മത്സരം ചൂടേറിയതാണ്. പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ യു.ഡി.എഫിന്റെ പ്രമുഖ നേതാക്കള്‍ ജില്ലയിലെത്തിയെങ്കിലും എല്‍.ഡി.എഫിന്റെ സംസ്ഥാന നേതാക്കള്‍ പ്രചാരണ രംഗത്തിറങ്ങിയത് അപൂര്‍വമായി മാത്രമായിരുന്നു.
സര്‍ക്കാരിന്റെ അഴിമതി കഥകളും സ്വര്‍ണക്കടത്ത് കേസും ഉയര്‍ത്തിക്കാട്ടിയ യു.ഡി.എഫിന്റെ പ്രധാന പ്രചാരണ ആയുധത്തിലൊന്ന് പെരിയ ഇരട്ടക്കൊലപാതക കേസായിരുന്നു. ഇത് സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലുമാക്കി.
ഒന്നോ രണ്ടോ സീറ്റിന്റെ വ്യത്യാസത്തില്‍ മുന്നണികള്‍ ഭരണത്തിലെത്തുന്ന ജില്ലാ പഞ്ചായത്ത് ഇത്തവണ പിടിച്ചെടുക്കാന്‍ എല്‍.ഡി.എഫ് കടുത്ത പോരാട്ടം നടത്തുമ്പോള്‍ ചില സിറ്റിങ് സീറ്റുകളില്‍ ഉള്‍പ്പെടെ പാര്‍ട്ടി കടുത്ത വെല്ലുവിളി നേരിടുന്നുണ്ട്. ബേഡകം, പെരിയ ഡിവിഷനുകളില്‍ അട്ടിമറി വിജയം ഉണ്ടാകുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നുണ്ട്. നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകളില്‍ ഇടത്, വലതു മുന്നണികള്‍ തമ്മിലുള്ള അങ്കം കടുത്തതാണ്.
കര്‍ണാടകയോടു ചേര്‍ന്നുള്ള മധൂര്‍ പഞ്ചായത്തില്‍ ബി.ജെ.പിയാണ് ഭരണത്തില്‍. മീഞ്ച, വോര്‍ക്കാടി, എന്‍മകജെ പഞ്ചായത്തുകളിലും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലും രണ്ടാം സ്ഥാനത്താണ്.
അതിര്‍ത്തി മേഖലകളിലെ പഞ്ചായത്തുകള്‍ കൈവിടാതിരിക്കാനും പിടിച്ചെടുക്കാനും യു.ഡി.എഫ് തന്ത്രങ്ങള്‍ മെനയുമ്പോള്‍ ബി.ജെ.പിയും നേരങ്കത്തില്‍ തന്നെയാണ്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നയവും രാജ്യ തലസ്ഥാനത്തു കര്‍ഷകര്‍ നടത്തുന്ന സമരവും തങ്ങള്‍ക്കു കൂടുതല്‍ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ഇടത്, വലത് മുന്നണികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണ്ണാർക്കാട് സഹകരണ സൊസൈറ്റിയിൽ വൻ സാമ്പത്തിക തട്ടിപ്പ്: ബാങ്ക് സെക്രട്ടറി അറസ്റ്റിൽ

Kerala
  •  4 days ago
No Image

കോലി-രോഹിത് സഖ്യത്തിന്റെ ഭാവി: ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ശേഷം ബിസിസിഐയുടെ പ്രത്യേക യോഗം; 2027 ലോകകപ്പ് ലക്ഷ്യം

Cricket
  •  4 days ago
No Image

വൻ ലഹരിമരുന്ന് വേട്ട; കാലിൽ കെട്ടിവെച്ച് ലഹരിക്കടത്താൻ ശ്രമിക്കവേ യുവതിയും യുവാവും പിടിയിൽ

crime
  •  4 days ago
No Image

വീട് കുത്തിത്തുറന്ന് യുപി സംഘത്തിന്റെ കവർച്ച: പ്രതികളെ വെടിവെച്ച്  കീഴ്‌പ്പെടുത്തി പൊലിസ്

Kerala
  •  4 days ago
No Image

കരിങ്കടലിൽ റഷ്യൻ 'ഷാഡോ ഫ്ലീറ്റി'ന് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം; എണ്ണടാങ്കറുകൾക്ക് തീപിടിച്ചു

International
  •  4 days ago
No Image

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

Kerala
  •  4 days ago
No Image

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച കേസ്: വടകര ഡിവൈഎസ്‌പി ഉമേഷ് അവധിയിൽ പ്രവേശിച്ചു; കേസെടുക്കാൻ സാധ്യത

crime
  •  4 days ago
No Image

ബൈക്കിൽ സഞ്ചരിക്കവെ സ്ഥാനാർഥിക്ക് നേരെ കരി ഓയിൽ ആക്രമണം; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  4 days ago
No Image

യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ യുഎസിലേക്ക് യുക്രെയ്ൻ പ്രതിനിധി സംഘം; സെലെൻസ്കിയുടെ പ്രതീക്ഷകൾ

International
  •  4 days ago
No Image

കാസർകോട് ജില്ലാ കളക്ടറുടെ പേരിൽ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്; പണം തട്ടാൻ ശ്രമം, ജാഗ്രത പാലിക്കാൻ നിർദേശം

Kerala
  •  4 days ago