HOME
DETAILS
MAL
കളമശേരി നഗരസഭ വികസന സെമിനാര്‍ നടത്തി
backup
May 26 2017 | 22:05 PM
കളമശേരി: കളമശേരി നഗരസഭ 2017-18 വര്‍ഷത്തെ പദ്ധതികളുടെ വികസന സെമിനാര്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ ജെസി പീറ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് ടി.എസ്.അബൂബക്കര്‍ അധ്യക്ഷനായി.
കരട് പദ്ധതി രേഖ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്പേഴ്സന് റുഖിയ ജമാല്‍ അവതരിപ്പിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ എ.കെ ബഷീര്‍, ഷാജഹാന് കടപ്പള്ളി, കുസാറ്റ് സ്കൂള്‍ ഓഫ് മാനേജ്മെന്റ് പ്രൊഫസര്‍ ഡോ.സക്കറിയ, ഇടപ്പള്ളി ബഷീര്‍, എ. കൃഷ്ണകുമാര്‍, മുനിസിപ്പല്‍ സെക്രട്ടറി എസ്.നാരായണന് എന്നിവര്‍ സംസാരിച്ചു.
16 കോടി 75 ലക്ഷം രൂപയാണ് ഈ വര്‍ഷത്തെ മൊത്തം പദ്ധതി വിഹിതമായി കണക്കാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."