തുര്‍ക്കി നയതന്ത്ര പ്രതിനിധി ഇറാഖില്‍ കൊല്ലപ്പെട്ടു
കുര്‍ദിസ്താന്‍: ഇറാഖിലെ കുര്‍ദിസ്താനില്‍ നടന്ന വെടിവയ്പില്‍ തുര്‍ക്കി നയതന്ത്ര പ്രതിനിധി ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. തുര്‍ക്കിയിലെ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറലാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. അതേസമയം തിരിച്ചടിക്കുമെന്ന് തുര്‍ക്കി പ്രതിനിധികള്‍ പ്രതികരിച്ചു.
ഇന്ന് ഉച്ചയ്ക്കു ശേഷം കുര്‍ദിസ്താനിലെ ഇര്‍ബിലിലെ ഹുക്കാബസ് റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കുന്നതിനിടെ അക്രമി വന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ആരും രംഗത്തു വന്നിട്ടില്ല. ആക്രമത്തിനെതിരേ ശക്തമായി തിരിച്ചടിക്കുമെന്ന് തുര്‍ക്കിയുടെ പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവ് ഇബ്രാഹിം ഖാലിന് പറഞ്ഞു.
കുര്‍ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെ തുര്‍ക്കി സൈന്യം നടപടി സ്വീകരിക്കുന്നതിനിടെ നടന്ന സംഭവം പ്രദേശത്ത് പ്രശ്നം രൂക്ഷമാക്കും. 1984 മുതല്‍ ഏകദേശം നാല്പതിനായിരം പേര് കുര്‍ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടിയും തുര്‍ക്കിയും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."