മലബാര്‍ അഗ്രിഫെസ്റ്റ് നാളെ സമാപിക്കും
കല്‍പ്പറ്റ: വിവിധ ഉല്‍പ്പാദക കമ്പനികളുടെ സംയുക്താഭിമുഖ്യത്തില്‍ നബാര്‍ഡിന്റെ സഹകരണത്തോടെ കല്‍പ്പറ്റ പുതിയ ബസ്റ്റാന്‍ഡില്‍ നടന്നുവരുന്ന മലബാര്‍ അഗ്രിഫെസ്റ്റ് നാളെ സമാപിക്കും. കാര്‍ഷിക മേളയുടെ ഭാഗമായി നടത്തുന്ന കര്‍ഷക സംഗമം ഇന്ന് രാവിലെ 10 മുതല്‍ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡിനുള്ളില്‍ തയ്യാറാക്കിയ പ്രത്യേക വേദിയില്‍ നടക്കും.
സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനാവും. വയനാടന്‍ ഫില്‍ട്ടര്‍ കോഫി വിന്‍ കോഫിയുടെ വിപണന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വഹിക്കും. വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനിയാണ് കോഫിബോര്‍ഡിന്റെ സാങ്കേതിക സഹായത്തോടെ ഫില്‍ട്ടര്‍ കോഫി വിപണിയിലിറക്കുന്നത്. ചടങ്ങില്‍ മികച്ച കര്‍ഷകരായ അയൂബ് തോട്ടോളി, ഷാജി എളപ്പുപാറ, സുകുമാരനുണ്ണി മൂസത്, സീതാലക്ഷ്മി, ചെറുവയല്‍ രാമന്‍ തുടങ്ങിയവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തളാ ഷണ്‍മുഖന്‍ ആദരിക്കും. അഗ്രിഫെസ്റ്റിന്റെ തീം വര്‍ക്കുകള്‍ നിര്‍വഹിച്ച കലാകാരന്‍ വിനോദ് മാനന്തവാടിക്ക് ചടങ്ങില്‍ പുരസ്‌കാരം നല്‍കും.
ചക്കയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്ക് ജനകീയ മുഖം നല്‍കിയ കല്‍പ്പറ്റ സ്വദേശിനി പത്മിനി ശിവദാസിനെ അഗ്രിഫെസ്റ്റ് ആദരിക്കും. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍ കുട്ടി, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷക പ്രതിനിധികള്‍ കര്‍ഷക സംഗമത്തില്‍ പങ്കെടുക്കും. അഗ്രിഫെസ്റ്റിനോടനുബന്ധിച്ച് നടക്കുന്ന ചക്ക മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് ഉച്ചക്ക് രണ്ട് മുതല്‍ ചക്ക വിഭവങ്ങളുടെ പാചക മത്സരം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."