HOME
DETAILS
MAL
'ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലം കുറ്റക്കാരെ സംരക്ഷിക്കാന്‍'
backup
July 18 2019 | 20:07 PM
തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായി സാജന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം കുറ്റക്കാരെ സംരക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ നഗരസഭക്ക് വീഴ്ചയില്ലെന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്.
അന്വേഷണത്തെ വഴിതെറ്റിക്കാനും കുറ്റക്കാരെ വെള്ളപൂശാനും ഉദ്ദേശിച്ചുള്ളതാണ് സത്യവാങ്മൂലം. നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞതിന് വിരുദ്ധമായ സത്യവാങ്മൂലമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
അന്വേഷണം വഴിതെറ്റിക്കാനും സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥരെ രക്ഷിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതിനുപിന്നിലുള്ളത്. ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമളയെ രക്ഷിക്കാനും കുറ്റവിമുക്തയാക്കാനുമാണ് സത്യവാങ്മൂലത്തിലൂടെ ശ്രമിച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."