സുരക്ഷിതത്വം ഇല്ലാതെ എ.ടി.എം കൗണ്ടര്‍ സ്ഥാപിച്ചതായി ആക്ഷേപം
ചങ്ങനാശ്ശേരി: തിരക്കേറയ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ യാതൊരു സുരക്ഷിതത്വവുമില്ലാതെ എ.ടി.എം കൗണ്ടര്‍ സ്ഥാപിച്ചതായി ആക്ഷേപം.പ്രധാനറോഡില്‍ നിന്നും സ്റ്റാന്റിനുള്ളിലേക്കു യാത്രക്കാരും മറ്റുംകയറുന്ന പ്രവേശന കവാടത്തിലാണ് ഫെഡറല്‍ ബാങ്കിന്റെ എ.ടി.എം തകൗണ്ടര്‍ സ്ഥാപിച്ചിരിക്കുന്നത്.
യാത്രക്കാര്‍ക്കു നില്‍ക്കാനും ഇരിക്കാനും ഇടമില്ലാത്ത തിങ്ങിനിറഞ്ഞു നില്‍ക്കുന്ന സ്ഥലത്തായി ഇതു സ്ഥാപിച്ചിരിക്കുന്നതുകാരണം ആര്‍ക്കും ഇതില്‍നിന്നും പണം എടുക്കാനും കഴിയില്ല.
പണം എടുക്കുന്നത് ആരാണെന്നും അവര്‍ എവിടേക്കാണ് നീങ്ങുന്നതെന്നും തൊട്ടരികെ നില്‍ക്കുന്നവര്‍ക്കു മാത്രമല്ലാ, അകലെനിന്നും ആര്‍ക്കും വീക്ഷിക്കനുമാവും. ഇത് മോഷ്ടാക്കള്‍ക്കും പോക്കറ്റടിക്കാര്‍ക്കും ഏറെ സൗകര്യപ്രദമാണെന്നും ഉപഭോക്താക്കള്‍ പറയുന്നു.മാത്രമല്ല പണമിടപാടിന്റെ കോഡ് നമ്പര്‍പോലും ആര്‍ക്കും തൊട്ടരികെനിന്നും കാണാനുമാവും. വേണ്ടത്ര പൊലിസോ,സെക്യൂരിറ്റി ജീവനക്കാരോ ഇല്ലാത്ത സ്റ്റാന്റില്‍ തുറസ്സായ സ്ഥലത്ത് ഇതു സ്ഥാപിച്ചിരിക്കുന്നതു ഗുണത്തേക്കാള്‍ ഏറെ ദോഷം വരുത്തിവക്കുമെന്നും കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയും ഏറെയാണെന്നുമാണ് പൊതുഅഭിപ്രായം.
സ്‌കൂള്‍കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സെഷന്‍കാര്‍ഡു വിതരണവും തമിഴ്‌നാട്ടിലേക്കും ദീര്‍ഘദൂരത്തേക്കുമുള്ള ബസുകളുടെ റിസര്‍വ്വഷനും ഇതിനു സമീപത്തെ മുറിയിലാണ് വിതരണം ചെയ്യുന്നത്. ഇതിനായി വിദ്യാര്‍ഥികളും യാത്രക്കാരും എത്തുന്നതോടെ ഇതുവഴി ആര്‍ക്കും നടക്കാനാവാത്ത അവസ്ഥയും ഏറെ തിക്കും തിരക്കുമാണ് ഇവിടെ അനുഭവപ്പെടുന്നത്.
എപ്പോഴും തിരക്കുള്ള ഇവിടെനിന്നും എങ്ങനെ പണം എടുക്കാനാവുമെന്ന ആശങ്കയും ഉപഭോക്താക്കള്‍ളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."