HOME
DETAILS

കര്‍ഷക ആത്മഹത്യകള്‍ ഗൗരവമായി പരിഗണിക്കണം: ഡോ. കെ.കെ.എന്‍ കുറുപ്പ്

  
backup
October 03 2018 | 06:10 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%97%e0%b5%97%e0%b4%b0%e0%b4%b5

 

പുല്‍പ്പള്ളി: പ്രളയാനന്തര വികസനത്തില്‍ ശ്രദ്ധയൂന്നുന്ന കേരളം വയനാട്ടിലെ സമകാലിക കാര്‍ഷിക ആത്മഹത്യകള്‍ അത്യന്തം ഗൗരവമായി വീക്ഷിക്കേണ്ടതുണ്ടെന്ന് കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും ചരിത്രകാരനും ഗവേഷകനും സാമൂഹിക ശാസ്ത്രജ്ഞനുമായ ഡോ. കെ.കെ.എന്‍ കുറുപ്പ്.
കടക്കെണിയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത പുല്‍പ്പള്ളി കുറിച്ചിപ്പറ്റ രാമദാസന്‍ എന്ന കര്‍ഷകന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് അദ്ദേഹം വയനാട്ടിലെ സാധാരണ കര്‍ഷകര്‍ നേരിടുന്ന കടുത്ത ജീവിത പ്രതിസന്ധിയില്‍ ആശങ്ക പ്രകടിപ്പിച്ചത്. വയനാട്ടില്‍ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കകം ഉണ്ടായ നാലാമത്തെ കര്‍ഷക ആത്മഹത്യയാണ് പുല്‍പ്പള്ളി കുറിച്ചിപ്പറ്റയിലേത്. പുല്‍പ്പള്ളി കാപ്പിസെറ്റ്, പുല്‍പ്പള്ളി അമരക്കുനി, മേപ്പാടി വടുവഞ്ചാല്‍ എന്നിവിടങ്ങളിലായി മൂന്ന് കര്‍ഷകര്‍ ഇതിനകം കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്തിരുന്നു. കുറിച്ചിപ്പറ്റയിലെ രാമദാസന്‍ ഏഴു ലക്ഷത്തില്‍പ്പരം രൂപ കടക്കാരനാണ്. ജീവിതം വഴി മുട്ടിയതിനെത്തുടര്‍ന്നാണ് ആത്മഹത്യയില്‍ അഭയം പ്രാപിച്ചതെന്നു നേരിട്ടുള്ള അന്വേഷണത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഭാര്യ അരിവാള്‍ രോഗത്തിന് അടിമയാണ്. ഗര്‍ഭിണിയും രോഗിയുമായ മകള്‍, തൊഴിലില്ലാത്ത രണ്ട് ആണ്‍മക്കള്‍ കുടുംബനാഥന്റെ മരണത്തെത്തുടര്‍ന്ന് പകച്ചു നില്‍ക്കുകയാണ്. ഇവര്‍ക്ക് ഒരു പ്രസ്താവനയോ ചെറിയൊരു ആശ്വാസധനമോ കൊണ്ട് പരിഹാരമാവുകയില്ലെന്നും ഡോ. കുറുപ്പ് പറഞ്ഞു.
കൃഷിനാശത്തെപ്പറ്റി വകുപ്പ് ഉദ്യോഗസ്ഥര്‍ ചില അന്വേഷണങ്ങള്‍ നടത്തിയതല്ലാതെ സ്ഥിതിഗതികള്‍ അന്വേഷിയ്ക്കുകയോ പഠിയ്ക്കാന്‍ ശ്രമിയ്ക്കുകയോ ചെയ്തിട്ടില്ലെന്നത് അതിശയകരമാണ്. ബാങ്കുകളിലും സ്വാശ്രയ സംഘങ്ങളിലും പ്രതീക്ഷയര്‍പ്പിച്ചു കൃഷിയില്‍ പണം മുടക്കിയ രാമദാസന്റെ ഒരേക്കര്‍ ഇഞ്ചി പൂര്‍ണ്ണമായും കാലവര്‍ഷക്കെടുതിയില്‍ നശിച്ചു.
രണ്ടേക്കറില്‍പ്പരം നെല്‍കൃഷിയും മാസങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്നു. വന്യമൃഗങ്ങളുടെ ആക്രമണവും കൂടിയായപ്പോള്‍ സമ്പൂര്‍ണ്ണ നാശമായിരുന്നു ഫലം. കാപ്പിയും കുരുമുളകും വാഴയും ഫലം ചെയ്തില്ല. കാര്‍ഷിക വിളകള്‍ക്ക് വിപണിയില്‍ വിലയുണ്ടായതുമില്ല. ആത്മഹത്യയിലൂടെ ജീവിതത്തില്‍ നിന്ന് ഒളിച്ചോടിയ ആ കര്‍ഷകന്റെ ശാപം മനുഷ്യരാശിയെ വേട്ടയാടുമെന്നതിനു തര്‍ക്കമില്ല. നമ്മുടെ സമൂഹം സാമൂഹികമായ കടമകളും കര്‍ത്തവ്യങ്ങളും നിറവേറ്റുന്നില്ലെന്നതിന്റെ പ്രത്യക്ഷ തെളിവാണ് രാമദാസനെപ്പോലുള്ളവരുടെ ആത്മഹത്യാ സംഭവങ്ങള്‍ എന്ന് മനസിലാക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; 14 പേര്‍ക്ക് പരുക്ക് 

Kerala
  •  a month ago
No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago