HOME
DETAILS

ബെല്ല് മുഴങ്ങുമോ

  
Web Desk
May 28 2017 | 20:05 PM

%e0%b4%ac%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b4%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%ae%e0%b5%8b

 


കൊണ്ടോട്ടി: അടച്ചുപൂട്ടിയ ഒളവട്ടൂര്‍ മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂളിന്റെ കെട്ടിടം വീണ്ടെടുക്കല്‍ നടപടികള്‍ വൈകുന്നു. സ്‌കൂളിന്റെ സ്ഥലവും കെട്ടിടവും സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടികള്‍ അവസാനഘട്ടത്തിലെത്തിയെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളില്‍ തട്ടിമുടങ്ങിയിരിക്കുകയാണ്. ഇതോടെ ഈ അധ്യയന വര്‍ഷം സ്‌കൂള്‍ എവിടെ പ്രവര്‍ത്തിപ്പിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
സ്‌കൂള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി റവന്യൂ വിഭാഗം 69 സെന്റ് സ്ഥലം അളന്നു തിട്ടപ്പെടുത്തിയിരുന്നു. ഇതിനകത്തുള്ള മരങ്ങള്‍ വനംവകുപ്പും സ്‌കൂളിലെ ഫര്‍ണിച്ചറുകള്‍ പൊതുമരാമത്ത് വകുപ്പും മഹ്ഷര്‍ തയാറാക്കിയിട്ടുണ്ട്. എന്നാല്‍, തുടര്‍നടപടികള്‍ ആയിട്ടില്ല. കഴിഞ്ഞ ജൂണ്‍ എട്ടിനാണ് ഒളവട്ടൂര്‍ മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂള്‍ ലാഭകരമല്ലെന്നു ചൂണ്ടിക്കാട്ടി മാനേജര്‍ ഹൈക്കോടതിയെ സമീപച്ചതോടെ അടച്ചുപൂട്ടിയത്. പിന്നീട് ജൂണ്‍ 12 മുതല്‍ പുതിയോടത്ത് പറമ്പിലെ ഇഹ്‌യാഉല്‍ ഉലൂം സെക്കന്‍ഡറി മദ്‌റസാ കെട്ടിടത്തിലേക്കു മാറ്റുകയായിരുന്നു. മദ്‌റസാ കെട്ടിടത്തില്‍ താല്‍ക്കാലികമായാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.
സ്‌കൂളിന് സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. കോഴിക്കോട് മലാപറമ്പ് സ്‌കൂള്‍ മാസങ്ങള്‍ക്കു മുന്‍പു സര്‍ക്കാര്‍ പൂര്‍വസ്ഥിതിയിലേക്കു മാറ്റിയെങ്കിലും സമാന സ്വഭാവമുള്ള മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂള്‍ ഏറ്റെടുക്കുന്നതിനു നടപടികളായിരുന്നില്ല. വാടക പോലും വാങ്ങാതെയാണ് മദ്‌റസയുടെ കെട്ടടിത്തില്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍ പി.ടി.എ യോഗത്തിലെടുത്ത തീരുമാാനപ്രകാരം വൈദ്യുതി ബില്ല് സ്‌കൂള്‍ അധികൃതര്‍ അടച്ചുവരുന്നുണ്ട്.
സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നറിയിച്ചു ജൂണില്‍തന്നെ സര്‍ക്കാര്‍ വിജ്ഞാപനം കലക്ടറേറ്റില്‍ എത്തിയിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികളൊന്നും ആദ്യഘട്ടത്തില്‍ നടന്നിരുന്നില്ല. അടച്ചുപൂട്ടിയ സ്‌കൂളിന്റെ രേഖളും കംപ്യൂട്ടറടക്കമുള്ളവയും കൊണ്ടോട്ടി എ.ഇ ഓഫിസില്‍ തുരുമ്പെടുക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമയം തീരുന്നു; നാട്ടിൽ സ്ഥിര സർക്കാർ ജോലി നേടാം; വേഗം അപേക്ഷിച്ചോളൂ

latest
  •  7 hours ago
No Image

ആർഎസ്എസിന്റെ സ്കൂൾ യോഗി ആദിത്യനാഥിന്റെ വാഗ്ദാനം തള്ളി; ഫീസ് ഇളവ് നിഷേധിച്ചതോടെ ഏഴാം ക്ലാസുകാരിയുടെ ഐഎഎസ് മോഹം പ്രതിസന്ധിയിൽ

National
  •  7 hours ago
No Image

12 വർഷം ജോലിക്ക് എത്താതെ 28 ലക്ഷം ശമ്പളം; മധ്യപ്രദേശ് പോലീസ് കോൺസ്റ്റബിളിനെതിരെ അന്വേഷണം

National
  •  8 hours ago
No Image

AMG പ്രേമികളെ ഇതിലെ: രണ്ട് പുതിയ AMG GTമോഡലുകൾ കൂടി പുറത്തിറക്കി ബെൻസ്

auto-mobile
  •  8 hours ago
No Image

വീണാ ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് നിർദ്ദേശം

Kerala
  •  8 hours ago
No Image

F1 : വണ്ടി പ്രന്തന്മാർ എന്തൊക്കെ അറിയിണം

National
  •  8 hours ago
No Image

ഓപ്പറേഷന്‍ ഡി ഹണ്ട്: 113 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

Kerala
  •  9 hours ago
No Image

ശക്തമായ കാറ്റിന് സാധ്യത: ജാഗ്രതാ നിര്‍ദേശം

Kerala
  •  9 hours ago
No Image

കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി, പ്രൊഫ. അനിൽകുമാർ ചുമതലയേറ്റു

Kerala
  •  9 hours ago
No Image

ചെങ്കടലിൽ യമൻ തീരത്തിന് സമീപം കപ്പലിന് നേരെ വെടിവയ്പ്പും ഗ്രനേഡ് ആക്രമണവും: യുകെ ഏജൻസി റിപ്പോർട്ട്

International
  •  9 hours ago