നീലേശ്വരം റെയില്‍വേ സ്റ്റേഷന് മേല്‍നടപ്പാലം: മേല്‍ക്കൂര പണിയാന്‍ എസ്റ്റിമേറ്റായി
നീലേശ്വരം: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ നീലേശ്വരം റെയില്‍വേ സ്റ്റേഷന്റെ മേല്നടപ്പാലത്തിനു മേല്‍ക്കൂര പണിയാന്‍ എസ്റ്റിമേറ്റായി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ യാത്രക്കാര്‍ക്കു തുറന്നു കൊടുത്ത മേല്നടപ്പാതയ്ക്ക് മേല്‍ക്കൂര പണിയാത്തതു സംബന്ധിച്ച് 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു.
എത്രയും പെട്ടെന്നു തന്നെ ഇതിന്റെ പണി ആരംഭിക്കാന്‍ കഴിയുമെന്ന് പി. കരുണാകരന് എം.പി പറഞ്ഞു.അതോടൊപ്പം മേല്‍നടപ്പാലം പേരോല്‍ വളവ് വരെ ദീര്‍ഘിപ്പിക്കുന്നതിന്റെ രൂപരേഖ തയാറാക്കുവാനും തീരുമാനമായി. ഒരു മാസത്തിനകം ഇതിന്റെ എസ്റ്റിമേറ്റ് തയാറാക്കും.
എം.പിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്ന് ഇതിനായി 37 ലക്ഷം രൂപ അനുവദിച്ചിരുന്നു. മേല്‍പാലം നീട്ടുന്നതിനു റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചതാണ്. ഇതിന്റെ മുന്നോടിയായി നഗരസഭ സെന്റേജ് ചാര്‍ജും അടച്ചിരുന്നു.
കൂടാതെ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ വിശ്രമമുറി സ്ഥാപിക്കാനും അനുമതിയായി. എം.പി റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ക്കു നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."