കന്നുകാലി കശാപ്പു നിരോധനം; കോഴിയുടെ വില മേലോട്ട് കുതിക്കുന്നു
പാലക്കാട്: കന്നുകാലി നിരോധനത്തിന്റെ പശ്ചാത്തലവും റമദാനും ഒത്തുവന്ന സാഹചര്യം മുതലെടുത്ത് കോഴി വ്യാപാരികള്‍ വില കൂട്ടിത്തുടങ്ങി. 100 രൂപ വിലയുണ്ടായിരുന്ന കോഴി ഇപ്പോള്‍ 130ആയി ഉയര്‍ന്നിട്ടുണ്ട്. വില കൂടുതലാണെങ്കിലും ആവശ്യക്കാര്‍ കൂടുതലാണെന്നതിനാല്‍ വില ഇനിയും വര്‍ധിപ്പിക്കാനാവുമോ എന്ന ചിന്തയിലാണ് വ്യാപാരികള്‍. നോമ്പു നാളുകള്‍ തുടങ്ങിയതുകൊണ്ട് കടകളില്‍ തിരക്ക് കൂടുതലാണ്.
കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയില്‍ വില്‍ക്കുന്നതു രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരിക്കുന്ന സാഹചര്യത്തില്‍ മാംസാവശ്യത്തിനു കോഴിക്കടകളെ ആശ്രയിക്കേണ്ട സാഹചര്യത്തിലാണ് ജനങ്ങള്‍. ഈ അവസരമാണ് വ്യാപാരികള്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നത്. ഹോട്ടല്‍, ടൂറിസം മേഖലയെയും, നോമ്പുതുറയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കും ഇറച്ചിക്കോഴിയുടെ വിലക്കയറ്റം ബാധിക്കും. റമദാനില്‍ മുസ്‌ലിം കുടുംബങ്ങളില്‍ കൂടുതല്‍ ബീഫും കോഴിയുമാണ് ഭക്ഷണത്തിന്റെ കൂടെ ഉപയോഗിക്കുന്നത്. ബീഫ് ഇല്ലാത്തതിനാല്‍ കോഴിയിറച്ചിയെ കൂടുതല്‍ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകും. സമൂഹ നോമ്പുതുറകള്‍ തുടങ്ങുന്നതോടെ കോഴി വില 200ന് അടുത്തെത്തുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."