കണ്ണൂരില്‍ സ്വര്‍ണവും ഐഫോണുകളും പിടികൂടി
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും ഐഫോണുകളും സിഗരറ്റുകളും കസ്റ്റംസ് പിടികൂടി. കാസര്‍കോട് സ്വദേശി മുഹമ്മദ് ഷാഫിയില്‍ നിന്നാണ് 21 ലക്ഷത്തിലധികം രൂപ വരുന്ന 290 ഗ്രാം സ്വര്‍ണം പിടികൂടിയത്.
ഷാര്‍ജയില്‍ നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയതായിരുന്നു മുഹമ്മദ് ഷാഫി. കസ്റ്റംസ് പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണു സ്വര്‍ണം കണ്ടെത്തിയത്. കാലില്‍ ധരിച്ച സോക്സിനുള്ളില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു ചെയിന്‍ രൂപത്തിലുള്ള സ്വര്‍ണമുണ്ടായിരുന്നത്. ഇയാളില്‍ നിന്നു വിലപിടിപ്പുള്ള ഏഴു ഐഫോണുകളും 6,000 വിദേശനിര്‍മിത സിഗരറ്റുകളും പിടികൂടി. ബാഗേജ് പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. കസ്റ്റംസ് അസി. കമ്മിഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ പി.വി സന്തോഷ് കുമാര്‍, നന്ദകുമാര്‍, ഇന്‍സ്പെക്ടര്‍മാരായ ദിലീപ് കൗശല്‍, ഹബീബ്, മനോജ് കുമാര്‍ യാദവ്, മല്ലിക എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."