സഊദിയിൽ തണുപ്പ് പിടിമുറുക്കുന്നു, ചിലയിടങ്ങളിൽ താപനില മൈനസ് ഡിഗ്രിയിലേക്ക്
റിയാദ്: സഊദിയുടെ വിവിധ ഭാഗങ്ങളിൽ തണുപ്പ് പിടിമുറുക്കാൻ തുടങ്ങി. ഏതാനും ദിവസങ്ങളായി തണുപ്പ് ആരംഭിക്കാനുള്ള കാലവസ്ഥാ വ്യതിയാനം തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസത്തോടെ വിവിധയിടങ്ങളിൽ തണുപ്പ് അതിശക്തമാകുന്നതായാണ് റിപ്പോർട്ടുകൾ. വൈകാതെ രാജ്യത്തെ മറ്റു പ്രദേശങ്ങളിലും തണുപ്പ് വ്യാപിക്കുമെന്നതിൻ്റെ സൂചനയാണെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം നിരീക്ഷിച്ചു. രാജ്യത്തെ ചിലയിടങ്ങളിൽ തണുപ്പ് മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നോർത്തേൺ ബോഡർ പ്രവിശ്യയിൽ ഉൾപ്പെട്ട റഫ്ഹ, അറാർ എന്നീ പ്രദേശങ്ങളിലാണു ശനിയാഴ്ച പുലർച്ചെ താപനില പൂജ്യം ഡിഗ്രി അനുഭവപ്പെട്ടത്. തുറൈഫ്, ഖുറയാത്ത് എന്നിവിടങ്ങളിൽ രണ്ട് ഡിഗ്രിയും ഖൈസൂമയിൽ 3 ഡിഗ്രിയും അൽജൗഫിലെ സകാകയിൽ 5 ഡിഗ്രിയുമാണു ശനിയാഴ്ച താപ നില അനുഭവപ്പെട്ടത്.
അതേസമയം, രാജ്യത്തെ എട്ടു പ്രാവിശ്യകളിൽ ശക്തമായ ഇടിയും മഴയും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഹായിൽ, തബൂക്, മക്ക, മദീന, ഖസീം, അൽ ജൗഫ്, വടക്കൻ, കിഴക്കൻ അതിർത്തികൾ എന്നിവിടങ്ങളിൽ ഉൾപ്പെടെയുള്ള മേഖകലകളിലാണ് മഴ പ്രതീക്ഷിക്കുന്നത്. അൽഹൈസാൻ അടക്കമുള്ള ചില മേഖലകളിൽ മഴയും മഞ്ഞു വീഴ്ചയും ഉണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."